Job Vacancy : സംസ്കൃതസർവ്വകലാശാലയിൽ കമ്പ്യൂട്ടർ ട്രെയിനർ കം പ്രോഗ്രാമർ, ഗ്രാജുവേറ്റ് ട്രെയിനി പ്രോഗ്രാമർ

By Web Team  |  First Published Feb 26, 2022, 8:55 AM IST

മാർച്ച് മൂന്നിന് രാവിലെ 10.30 ന് സര്‍വകലാശാല ആസ്ഥാനത്തു വച്ച് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.


തൃശൂർ: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ (Sree Sankaracharya Sanskrit University) കരാറടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ട്രെയിനര്‍ കം പ്രോഗ്രാമര്‍ (ഒരു ഒഴിവ്), ഗ്രാജുവേറ്റ് ട്രെയിനി പ്രോഗ്രാമര്‍ (മൂന്ന് ഒഴിവുകൾ) എന്നിവരെ നിയമിക്കുന്നതിനായി മാർച്ച് മൂന്നിന് രാവിലെ 10.30 ന് സര്‍വകലാശാല ആസ്ഥാനത്തു വച്ച് (Walk in interview) വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.

1. കമ്പ്യൂട്ടര്‍ ട്രെയിനര്‍ കം പ്രോഗ്രാമര്‍
യോഗ്യത : കമ്പ്യൂട്ടർ സയൻസിൽ അംഗീകൃത സർവ്വകലാശാലയിൽനിന്നും ബി.ഇ./ബി.ടെക്. ബിരുദം. കൂടാതെ ജാവ /പി.എച്ച്.പി ഫ്രെയിം വർക്ക് എന്നിവയിൽ പ്രവൃത്തി പരിചയം. വേതനം : പ്രതിമാസം 21,000 /- രൂപ. ലാറവെൽ പ്രോഗ്രാമിംഗിലുള്ള അറിവും സി.സി.എൻ.എ. സർട്ടിഫിക്കേഷനും അഭിലഷണീയ യോഗ്യതകളായിരിക്കും.

Latest Videos

undefined

2. ഗ്രാജുവേറ്റ് ട്രെയിനി പ്രോഗ്രാമര്‍
യോഗ്യത : കമ്പ്യൂട്ടർ സയൻസിൽ അംഗീകൃത സർവ്വകലാശാലയിൽനിന്നും ബി.ഇ./ ബി.ടെക്./എം.എസ്‍സി. അല്ലെങ്കിൽ എം.സി.എ. കൂടാതെ ജാവ/പി.എച്ച്.പി. ഫ്രെയിം വർക്ക് എന്നിവയിൽ പ്രവൃത്തിപരിചയം. വേതനം : പ്രതിമാസം 10,000 /- രൂപ. ഉദ്യോഗാര്‍ത്ഥികള്‍ ബിരുദം നേടി 4 വര്‍ഷം കഴിഞ്ഞവരാകരുത്. പ്രായം 26 വയസ്സ്.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10 ന് സര്‍വകലാശാല ആസ്ഥാനത്ത് ഹാജരാകേണ്ടതാണ്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാപ്പടി നല്‍കുന്നതല്ല. കൂടുതൽ വിവരങ്ങള്‍ക്ക് സര്‍വ കലാശാല വെബ്സൈറ്റ് (www.ssus.ac.in) സന്ദര്‍ശിക്കുക.
ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു

ചാക്ക ഗവ. ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് പ്രോഗ്രാമിങ് അസിസ്റ്റന്റ്
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA), വെൽഡർ, അരിത്തമാറ്റിക് കം ഡ്രോയിങ് (ACD) എന്നീ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിൽ താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് 28ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി ആണ് യോഗ്യത.

click me!