ബിരുദധാരിയാണോ? പോസ്റ്റ് പേമെന്റ് ബാങ്ക് വിളിക്കുന്നു; 650 ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ഒരു ദിവസം കൂടി...

By Web Team  |  First Published May 19, 2022, 4:36 PM IST

അം​ഗീകൃത സർവ്വകലാശാല ബിരുദമാണ് യോ​ഗ്യത. ജിഡിഎസ് ആയി രണ്ട് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം.


ദില്ലി: ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിൽ (India Post Payment Bank) ഗ്രാമീൺ ഡാക് സേവക് (എക്സിക്യുട്ടീവ്) (Gramin Dak Sevak) തസ്തികയിൽ 650 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടുവർഷത്തേക്കുള്ള നിയമനമാണ്. അം​ഗീകൃത സർവ്വകലാശാല ബിരുദമാണ് യോ​ഗ്യത. ജിഡിഎസ് ആയി രണ്ട് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നവർക്ക് നിയമന കാലാവധി നീട്ടിക്കിട്ടാൻ സാധ്യതയുണ്ട്.  20-35 വയസ്സ് വരെയാണ് പ്രായപരിധി. 2022 ഏപ്രിൽ 30 വെച്ചാണ് പ്രായം കണക്കാക്കുന്നത്. 30.04.1987-നും 30.04.2002-നും ഇടയിൽ ജനിച്ചവരായിരിക്കണം. 30,000 രൂപയാണ് ശമ്പളം. മെയ് 20 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 

എൻആർഐ സീറ്റുകൾ ജനറൽ ക്വാട്ടയിലേക്ക് മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളി സുപ്രീംകോടതി

Latest Videos

ഓൺലൈൻ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഭാഷാപ്രാവീണ്യപരീക്ഷയും ഉണ്ടാകാനിടയുണ്ട്. പരീക്ഷയിൽ ഐ.പി.പി.ബി. ഉത്പന്നങ്ങളെക്കുറിച്ചുള്ള അറിവ്, ബേസിക് ബാങ്കിങ്/പേമെന്റ് ബാങ്ക് അറിവ്, കംപ്യൂട്ടർ അവേർനസ്, ഡിജിറ്റൽ പേമെന്റ്/ബാങ്കിങ് ആൻഡ് ടെലികോം അവേർനസ്, ന്യൂമറിക്കൽ എബിലിറ്റി എന്നിവയിൽനിന്ന് 20 വീതം ചോദ്യങ്ങളും ജനറൽ അവേർനസ്, റീസണിങ് എബിലിറ്റി എന്നിവയിൽനിന്ന് 15 വീതം ചോദ്യങ്ങളും ഇംഗ്ലീഷ് ലാംഗ്വേജിൽനിന്ന് 10 ചോദ്യങ്ങളുമുണ്ടാകും. 90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ ഇംഗ്ലീഷ്/ഹിന്ദി ഭാഷയിൽ ചോദ്യങ്ങളുണ്ടാകും. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.ippbonline.com കാണുക. 

click me!