ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15.
തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ (നിഷ്) റീഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍-സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് (എസ്എല്‍പി) തസ്തികയിലേക്ക് എംഎസ്സി സ്പീച്ച് ലാംഗ്വേജ് പത്തോളജി അല്ലെങ്കില്‍ മാസ്റ്റര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://nish.ac.in/others/career.
താൽക്കാലിക നിയമനം
ജലജീവൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്നതിന് പഞ്ചായത്ത്, സമിതികൾ, ഗുണഭോക്താക്കൾ എന്നിവരെ സജ്ജമാക്കുന്നതിനും നിർവ്വഹണ ഏജൻസികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനുമായി കുടുംബശ്രീ മിഷൻ വിവിധ തസ്തികളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കുടുംബശ്രീ അംഗങ്ങൾ/കുടുംബാംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. കരാർ കാലാവധി 18 മാസമായിരിക്കും. ടീം ലീഡർ , കമ്മ്യൂണിറ്റി എഞ്ചീനീയർ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്നിവയാണ് തസ്തികകൾ. അപേക്ഷകൾ സെപ്റ്റംബർ 06 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0495 2373678
undefined
അപേക്ഷ ക്ഷണിച്ചു
സൈനിക ക്ഷേമ വകുപ്പ് കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നും വിമുക്തഭടൻമാർക്കും വിമുക്ത ഭട വിധവകൾക്കും അവരുടെ ആശ്രിതർക്കും പുനരധിവാസ കോഴ്‌സ്‌കളുടെ ഭാഗമായി എൽ ബി എസ് മുഖേന നടത്തപ്പെടുന്ന ഡിടിപി (ഡസ്‌ക് ടോപ് പബ്‌ളിഷിങ്) കോഴ്‌സും, മൊബൈൽ റിപ്പയറിങ് കോഴ്‌സും കെൽട്രോൺ വഴി ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സും നടത്തുന്നു. മേൽ വിഭാഗത്തിൽപെട്ട താല്പര്യമുളളവർ സെപ്റ്റംബർ 6 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2771881.
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് പ്രവേശന പരീക്ഷ മാറ്റി
സംസ്ഥാനത്തെ സര്‍ക്കാര്‍ / സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് സെപ്തംബര്‍ നാലിന് നടത്താനിരുന്ന പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04712560363, 04712560364.