Job Vacancies : അക്രഡിറ്റെഡ് എന്‍ജിനീയര്‍, ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുകൾ

By Web Team  |  First Published Jun 7, 2022, 5:12 PM IST

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റെഡ് എന്‍ജിനീയര്‍ തസ്തികയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 


തൃശൂർ : മുരിയാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റെഡ് എന്‍ജിനീയര്‍ തസ്തികയിലേയ്ക്ക് (accredited engineer) കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവരില്‍ (apply now) നിന്ന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള അഗ്രിക്കള്‍ച്ചറല്‍/സിവില്‍ എന്‍ജിനീയറിംഗ് ബിരുദം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത പോളിടെക്‌നിക്ക് ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ്, കുറഞ്ഞത് അഞ്ച് വര്‍ഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശ സ്വയംഭരണ/സര്‍ക്കാര്‍ /അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല /സര്‍ക്കാര്‍ മിഷന്‍/സര്‍ക്കാര്‍ ഏജന്‍സി എന്നിവിടങ്ങളിലെ പ്രവര്‍ത്തി പരിചയം. 

അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയും കുറഞ്ഞത് പത്ത് വര്‍ഷം തൊഴിലുറപ്പ് പദ്ധതി/തദ്ദേശ സ്വയംഭരണ/സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ / പൊതുമേഖല/സര്‍ക്കാര്‍ മിഷന്‍ /സര്‍ക്കാര്‍ ഏജന്‍സി എന്നിവിടങ്ങളിലെ പ്രവര്‍ത്തി പരിചയവും പരിഗണിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 15. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ടോ തപാല്‍ മുഖേനയോ പഞ്ചായത്തില്‍ സമര്‍പ്പിക്കണം. വിലാസം: സെക്രട്ടറി, മുരിയാട് ഗ്രാമപഞ്ചായത്ത്, മുരിയാട് പി.ഒ, തൃശൂര്‍-680683, ഫോണ്‍: 0480-2881154

Latest Videos

താത്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയന്‍സ്, ഡിഎംഇ അംഗീകൃത ബിഎസ്സി ന്യൂറോ ഇലക്ട്രോ - ഫിസിയോളജി (ബിഎസ്സി. ഇപി) ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജി (ഡിഎന്‍ടി) കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ കോഴ്സിന് ശേഷം ആറ് മാസത്തെ പരിചയം. പ്രായപരിധി 2022 ജനിവരി ഒന്നിന് 18-36. താല്‍പ്പര്യമുള്ളവര്‍ യോഗ്യത , വയസ്സ് , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും , പകര്‍പ്പും സഹിതം 15/06/2022 (ബുധനാഴ്ച) എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളില്‍ രാവിലെ 11.30 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ അന്നേ

click me!