സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. 248 ഒഴിവുകളുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. 248 ഒഴിവുകളുണ്ട്. ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍-225, അസി. സെക്രട്ടറി/മാനേജര്‍/ചീഫ് അക്കൗണ്ടന്റ്-7, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍-6, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-9, ടൈപ്പിസ്റ്റ്-1 എന്നിങ്ങനെയാണ് ഒഴിവുകള്‍.
അസിസ്റ്റന്റ് സെക്രട്ടറി/മാനേജര്‍ /ചീഫ് അക്കൗണ്ടന്റ്: യോഗ്യത: എല്ലാ വിഷയങ്ങള്‍ക്കും ചേര്‍ത്ത് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ലഭിച്ച അംഗീകൃത സര്‍വകലാശാല ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച്.ഡി.സി. ബി.എം. അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച്.ഡി.സി.എം.) അല്ലെങ്കില്‍ സബോര്‍ഡിനേറ്റ് പേഴ്‌സണല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍) വിജയിച്ചിരിക്കണം അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്നും ബി.എസ്‌സി./എം.എസ്‌സി. (സഹകരണം & ബാങ്കിങ്) അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ചതും സഹകരണം ഐച്ഛികമായിട്ടുള്ളതുമായ എല്ലാ വിഷയങ്ങള്‍ക്കും ചേര്‍ത്ത് 50% മാര്‍ക്കില്‍ കുറയാത്ത ബി.കോം ബിരുദം.
undefined
ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍: യോഗ്യത: എസ്.എസ്.എല്‍.സി. അഥവാ തത്തുല്യ യോഗ്യതയും, സബോര്‍ഡിനേറ്റ് പേഴ്‌സണല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍) അടിസ്ഥാന യോഗ്യതയായിരിക്കും. അല്ലെങ്കില്‍ തത്തുല്യം.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍: യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി./ഇലക്്‌ട്രോണിക്‌സ് ആന്‍ഡ് കമ്യുണിക്കേഷന്‍ ബി.ടെക്. അല്ലെങ്കില്‍ എം.സി.എ./കംപ്യുട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഐ.ടി. എം.എസ്‌സി. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: യോഗ്യത: (l) ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം. (ll) കേരള / കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എന്‍ട്രി കോഴ്‌സ് പാസ്സായ സര്‍ട്ടിഫിക്കറ്റ്. (lll) ഒരു അംഗീകൃത സ്ഥാപനത്തില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ജോലി ചെയ്ത ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
ടൈപ്പിസ്റ്റ്: യോഗ്യത: (l) എസ്.എസ്.എല്‍.സി. അഥവാ തത്തുല്യ യോഗ്യത. (ll) കെ.ജി.ടി.ഇ. ഇംഗ്ലീഷ് ആന്‍ഡ് മലയാളം ടൈപ്പ് റൈറ്റിങ് (ലോവര്‍). വിശദവിവരങ്ങള്‍ക്കായി www.csebkerala.org എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 1.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona