കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ഏപ്രിൽ എട്ടിന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും
തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി (kerala university) എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ഏപ്രിൽ എട്ടിന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ബിരുദധാരികളായ ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ 147 ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ്. ഉദ്യോഗാർഥികൾ ഏപ്രിൽ നാലിന് രാത്രി 12നകം https://bit.ly/3IBOKDu എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471-2304577.
പ്രോഗ്രാം ഓഫീസർ കരാർ നിയമനം
വനിത ശിശു വികസന വകുപ്പിന്റെ ഐ.സി.പി.എസ് പദ്ധതിയുടെ ഭാഗമായ ഔവ്വർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ സംസ്ഥാനതല ഓഫീസിൽ പ്രോഗ്രാം ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിലോ ഓ.ആർ.സി പദ്ധതി മേഖലകളിൽ എന്നിവയിലേതെങ്കിലും പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഒരു വർഷത്തേക്കാണ് നിയമനം. പ്രായം 01.03.2022 ന് 40 വയസ് കവിയരുത്. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും: www.wcd.kerala.gov.in.
അപേക്ഷ ക്ഷണിച്ചു
സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള എൻ.സി.ടി.ഐ.സി.എച്ചിൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, പബ്ലിക് റിലേഷൻസ് ഓഫിസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ലിറ്ററേച്ചർ/ആർട്സ് വിഷയങ്ങളിൽ ഡിഗ്രി, എം.ബി.എ, കൗൺസലിങ്, സൈക്കോളജി, എൻ.എൽ.പി, സോഷ്യൽ വർക്ക് എന്നിവയിൽ ഏതിലെങ്കിലുമുള്ള ഡിപ്ലോമ/ സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് സി.ഇ.ഒ തസ്തികയിലേക്കുള്ള യോഗ്യതകൾ. ആർട്സ്/ ലിറ്ററേച്ചർ ബിരുദം, പി.ജി. ഡിപ്ലോമ ഇൻ ജേണലിസം എന്നിവയാണ് പി.ആർ.ഒ. തസ്തികയിലേക്കുള്ള യോഗ്യത. ഇരു തസ്തികകൾക്കും പ്രവൃത്തിപരിചയവും നിർബന്ധമാണ്. പ്രവൃത്തിപരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിനും www.nctichkerala.org സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30.