Job Oppotunities : പ്രോജക്ട് എൻജിനിയർ കരാർ നിയമനം; റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

By Web Team  |  First Published Dec 4, 2021, 12:16 PM IST

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷനിൽ പ്രോജക്ട് എൻജിനിയർ (സിവിൽ) തസ്തികയിൽ കരാർ നിയമനം നടത്തും. 


തിരുവനന്തപുരം: കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷനിൽ പ്രോജക്ട് എൻജിനിയർ (സിവിൽ) തസ്തികയിൽ (Project Engineer Post) കരാർ നിയമനം (Contract Appointment) നടത്തും. സിവിൽ എൻജിനിയറിങ്ങിൽ ബിരുദവും, കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അഥവാ സിവിൽ എൻജിനിയർ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും വേണം. സൈറ്റ് സൂപ്പർ വിഷൻ, എസ്റ്റിമേഷൻ, ഇ-ടെൻഡറിംഗ് നടപടികളിൽ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രൈസ് സോഫ്റ്റ്‌വെയർ പരിചയവും സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉള്ള പ്രവൃത്തി പരിചയം അഭികാമ്യം.

പ്രായപരിധി 45 വയസ്. നിയമനം കുറഞ്ഞത് ഒരു വർഷത്തേക്കാണ്. ശമ്പളം 25,000 രൂപ. ബയോഡേറ്റ സഹിതം sctfed@gmail.com ൽ അപേക്ഷിക്കാം. അപേക്ഷകൾ 15 നകം ലഭിക്കണം. വിലാസം: കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ ക്ലിപ്തം നമ്പർ - 4351, എ.കെ.ജി.നഗർ റോഡ്, പേരൂർക്കട പി.ഒ., തിരുവനന്തപുരം 695 005.

Latest Videos

undefined

റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം സിഇടി (കോളേജ് ഓഫ് എൻജിനിയറിങ് ട്രിവാൻഡ്രം) യിൽ ആർക്കിടെക്ചർ വിഭാഗത്തിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ ഏതാനും ഒഴിവുകളുണ്ട്. കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച ബി.ആർക് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. എം.ആർക്ക്, എം.പ്ലാനിംഗ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ ഡിസംബർ 12 ന് മുമ്പ് കോളേജ് വെബ്‌സൈറ്റിലെ ലിങ്ക് വഴി ഓൺലൈനായോ smpresearch@cet.ac.in എന്ന മെയിൽ മുഖേനയോ അപേക്ഷിക്കുകയും ഡിസംബർ 14 ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകുകയും ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2515565.

ഹയർസെക്കണ്ടറി പ്രൈവറ്റ് രജിസ്‌ട്രേഷൻ രണ്ടാം വർഷ ഓറിയന്റേഷൻ ക്ലാസ്
സ്‌കോൾ കേരള മുഖേന ഹയർസെക്കണ്ടറി കോഴ്‌സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2020-2022 ബാച്ചിലെ രണ്ടാം വർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണ്ണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസ്സുകൾ ഡിസംബർ 12, 19 തീയതികളിൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. വിശദാംശങ്ങൾക്ക് അതത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.

click me!