Cochin Shipyard : കൊച്ചിൻ ഷിപ്പ്‍യാർഡ് 261 ഒഴിവുകൾ; പത്താം ക്ലാസുകാർക്കും അവസരം; വിശദാംശങ്ങളറിയാം

By Web Team  |  First Published Jun 1, 2022, 2:04 PM IST

മെയ് 14 മുതൽ ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിച്ചു. ജൂൺ 6 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 


കൊച്ചി: കൊച്ചിൻ ഷിപ്പ‍്‍യാ‍ർഡ് ലിമിറ്റഡിൽ (Cochin Shipyard Limited)) 261 ഒഴിവുകളിലേക്ക് (job openings) അപേക്ഷ ക്ഷണിച്ചു. സീനിയർ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ, ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ്, അസിസ്റ്റൻറ് തുടങ്ങി വിവിധ തസ്തികകളിലാണ് ഒഴിവുകൾ. മെയ് 14 മുതൽ ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിച്ചു. ജൂൺ 6 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. യോഗ്യതയുള്ളവർക്ക് cochinshipyard.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം

ഉദ്യോഗാർഥികൾ ആദ്യം റിക്രൂട്ട്മെൻറ് പരീക്ഷ പാസ്സാവണം. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള ഓൺലൈൻ പരീക്ഷയായിരിക്കും ഇത് നടത്തുക. പാർട്ട് എ, പാർട്ട് ബി എന്നിങ്ങനെ രണ്ട് വിഭാഗത്തിൽ നിന്നായിരിക്കും ചോദ്യങ്ങൾ. പാർട്ട് Aയിൽ ജനറൽ ചോദ്യങ്ങളും പാർട്ട് Bയിൽ അപേക്ഷിച്ചിരിക്കുന്ന പോസ്റ്റിന്റെ ട്രേഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായിരിക്കും ഉൾപ്പെട്ടിട്ടുണ്ടാകുക. ഒരു മാർക്കിന്റെ ചോദ്യങ്ങളായിരിക്കും.  മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. പരീക്ഷ പാസ്സായവരെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് വിളിക്കും. 35 വയസ്സാണ് പ്രായപരിധി. അതായത് 1987 ജൂൺ 6നോ അതിന് ശേഷമോ ജനിച്ചവരാണ് അപേക്ഷിക്കാൻ അർഹർ. 

Latest Videos

undefined

മെക്കാനിക്കൽ എഞ്ചിനീയറിം​ഗിൽ സംസ്ഥാന വിദ്യാഭ്യാസ ടെക്നിക്കൽ ബോർഡിന് കീഴിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ മൂന്ന് വർഷത്തെ ഡിപ്ലോമയോ പ്രസ്തുത വിഷയത്തിൽ ഡിഗ്രിയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഫിറ്റർ, ഷിപ്പ്റൈറ്റ് വുഡ് എന്നീ ഒഴിവുകളിലേക്ക് 10 ക്ലാസും ഐടിഐ സർട്ടിഫിക്കറ്റുമാണ് അടിസ്ഥാന യോഗ്യത. ഔദ്യോ​ഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

അപേക്ഷ സമര്‍പ്പിക്കേണ്ട വിധം

കൊച്ചിൻ ഷിപ്പ‍്‍യാ‍ർഡ് ലിമിറ്റഡിൻെറ ഔദ്യോഗിക വെബ്സൈറ്റായ cochinshipyard.in തുറക്കുക.
ഹോംപേജിൽ ആദ്യം കരിയർ ഓപ്ഷനിലും പിന്നീട് CSL കൊച്ചിയിലും ക്ലിക്ക് ചെയ്യുക
ആവശ്യമുള്ള വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കാം.
ആവശ്യമുള്ള രേഖകളും സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് അടയ്ക്കുക
അപേക്ഷ സമർപ്പിക്കുകയും പ്രിന്റ് എടുക്കുകയും ചെയ്യുക.

400 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായിട്ടാണ് അപേക്ഷ ഫീസ് അടക്കേണ്ടത്. പട്ടികജാതി (SC), പട്ടികവിഭാഗം (ST), ഭിന്നശേഷിക്കാർ എന്നിവർക്ക്  ഫീസില്ല. പ്രോവിഡന്റ് ഫണ്ട്, അപകട ഇൻഷൂറൻസ്, ആശുപത്രി ചെലവുകളുടെ റീഇംബേഴ്സ്മെൻറ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. വിശ​ദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. 

click me!