Job fair and Deputation : പട്ടികജാതി പട്ടികവർഗക്കാർക്ക് സൗജന്യ തൊഴിൽമേളയും ഡെപ്യൂട്ടേഷൻ നിയമനങ്ങളും

By Web Team  |  First Published Feb 17, 2022, 4:25 PM IST

തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് വേണ്ടി സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. 


തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് വേണ്ടി സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു.  തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി 80ഓളം ഒഴിവുകളാണുള്ളത്. മാർച്ച് മൂന്നിനാണ് തൊഴിൽമേള.  തിരുവനന്തപുരം ജില്ലയിലെ ഒഴിവുകൾക്ക് 12-ാം ക്ലാസ്സ്/ ഡിപ്ലോമ/ ഡിഗ്രി/ അതിനു മുകളിലെ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്.  കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ഒഴിവുകൾ ഡിഗ്രിയോ അതിനു മുകളിലോ യോഗ്യത വേണം.  18-30 വയസ്സ് ആണ് പ്രായപരിധി.  ഉദ്യോഗാർഥികൾ 27 നകം https://forms.gle/k2m8xDhYNkYLVixz6 ൽ രജിസ്റ്റർ ചെയ്യണം.  ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.  കൂടുതൽ വിവരങ്ങൾക്ക്: 0471-2332113/ 8304009409.

ഡെപ്യൂട്ടേഷൻ നിയമനം
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം മേഖലാ ഓഫീസിൽ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ തസ്തികയിലും (50,200-1,05,300), എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്കും (26,500-60,700) അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. വകുപ്പ് മേധാവിയുടെ നിരാക്ഷേപപത്രം സഹിതം നിശ്ചിത ഫോമിൽ അപേക്ഷ 28ന് മുമ്പ് സമർപ്പിക്കണം. ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി ബിൽഡിംഗ്, ആര്യശാല, തിരുവനന്തപുരം- 695036 എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്.

Latest Videos

undefined

ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63,700-1,23,700 രൂപ ശമ്പള സ്‌കെയിലിൽ 02.03.2022ൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന ഒരു ഡെപ്യൂട്ടി ഡയറക്ടറുടെ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ സെക്രട്ടറി/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിക്കുന്നു.  

അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 63,700-1,23,700 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും അംഗീകൃത സർവകലാശാലയിൽ നിന്ന് കലാ, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ അൻപത്തിയഞ്ച് ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം. അപേക്ഷകൾ ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം-23, ഫോൺ: 0471-2478193, ഇ-മെയിൽ വിലാസം: culturedirectoratec@gmail.com എന്ന വിലാസത്തിൽ ഫെബ്രുവരി 28നകം ലഭിക്കണം.

click me!