ജില്ലയില്‍ ലാബ് ടെക്നീഷ്യന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരുടെ ഒഴിവിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം
തിരുവനന്തപുരം: ജില്ലയില്‍ ലാബ് ടെക്നീഷ്യന്‍, (Lab Technician) ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരുടെ ഒഴിവിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ (temporary Appointment) നിയമനം നടത്തുന്നു. പി.എസ്.സി/എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം നിയമിക്കപ്പെടുന്നതുവരെ പരമാവധി മൂന്ന് മാസം ആയിരിക്കും നിയമനം. താത്പര്യമുള്ളവര്‍ ജനുവരി 31ന് വൈകീട്ട് 5ന് മുന്‍പായി സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തിക്കണം.. ലാബ് ടെക്നീഷ്യന്‍ യോഗ്യത പ്ലസ് ടു സയന്‍സ്, ബി.എസ്.സി MLT/DMLT , കേരള സര്‍ക്കാര്‍ പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് യോഗ്യത പ്ലസ് ടു സയന്‍സ് , ANM നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഫോണ്‍ 0467 2203118
സൗജന്യ ഓൺലൈൻ പരീക്ഷാ പരിശീലനം
കോട്ടയം: സഹകരണ സംഘം ജൂനിയർ ക്ലാർക്ക്, കാഷ്യർ തസ്തികകളിലേക്കുള്ള പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഓൺലൈൻ പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. ജെ.ഡി.സി./ എച്ച്.ഡി.സി./ബി.കോം കോ-ഓപ്പറേഷൻ യോഗ്യതയുള്ളവർക്കായാണ് പരിശീലനം. താൽപര്യമുള്ളവർ പേര്, വയസ്, വിദ്യാഭ്യാസ യോഗ്യത, ജില്ല എന്നീ വിവരങ്ങൾ 7994530488 എന്ന നമ്പറിലേക്ക് ഫെബ്രുവരി നാലിനകം വാട്സാപ്പ് ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.