ഡോ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റിന്‍റെ നിയമനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചെന്നും. അഞ്ച് വര്‍ഷത്തേക്കാണ് നിയമനമെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു
ദില്ലി: ദില്ലി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറായി ഡോ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റിനെ നിയമിച്ചു. ആദ്യമായാണ് ജെഎന്‍യുവില്‍ ഒരു വനിത വൈസ് ചാന്‍സിലര്‍ ഉണ്ടാകുന്നത്. ഇപ്പോള്‍ മഹാരാഷ്ട്രയിലെ സാവിത്രിബായി ഫൂലെ യൂണിവേഴ്സിറ്റി വിസിയാണ് ഡോ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്. ജെഎന്‍യുവിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയുമാണ് ശാന്തിശ്രീ ധുലിപുടി. ഇവര്‍ എംഫില്‍ പൂര്‍ത്തിയാക്കിയത് ജെഎന്‍യുവില്‍ നിന്നാണ്.
ഡോ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റിന്‍റെ നിയമനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചെന്നും. അഞ്ച് വര്‍ഷത്തേക്കാണ് നിയമനമെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഗോവ യൂണിവേഴ്സിറ്റിയില്‍ 1988 ല്‍ തന്‍റെ ആധ്യാപന ജീവിതം ആരംഭിച്ച ഡോ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്. 1993 ല്‍ പൂനെ യൂണിവേഴ്സിറ്റിയിലേക്ക് മാറി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇവര്‍ നയിച്ചിട്ടുണ്ട്. യുജിസി, ഐസിഎസ്എസ്ആര്‍ എന്നിവയില്‍ അംഗമായിരുന്നു. വിവിധ കേന്ദ്ര യൂണിവേഴ്സിറ്റികളില്‍ വിസിറ്റിംഗ് പ്രഫസറായിരുന്നു.
29 പിഎച്ച്ഡികളില്‍ ഗൈഡായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്തിടെ ജെഎന്‍യു വിസിയായി കാലവധി പൂര്‍ത്തിയാക്കിയ എം ജഗദീഷ് കുമാറിനെ യുജിസി ചെയര്‍മാനായി നിയമിച്ച ഒഴിവിലേക്കാണ് ഡോ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റിനെ നിയമിക്കുന്നത്.