JEE Main 2 Registration 2022 : ജെഇഇ മെയിൻ സെഷൻ 2 പരീക്ഷ; രജിസ്ട്രേഷൻ ജൂണ്‍ 30 വരെ അപേക്ഷ

By Web Team  |  First Published Jun 2, 2022, 3:00 PM IST

അപേക്ഷാ ഫീസ് ഓൺലൈനായി അടയ്‌ക്കേണ്ട അവസാന തീയതി 2022 ജൂൺ 30 രാത്രി 11.50 വരെയാണ്. 


ദില്ലി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി, (Natinal Testing Agency) NTA 2022 ലെ JEE മെയിൻ സെഷൻ 2 (JEE Main Session 2) പരീക്ഷയുടെ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു. 2022 ജൂൺ 30 ന് രാത്രി 9 മണിക്ക്  രജിസ്ട്രേഷൻ അവസാനിക്കും. പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് jeemain.nta.nic.in എന്ന ഔദ്യോഗിക സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഓൺലൈനായി അടയ്‌ക്കേണ്ട അവസാന തീയതി 2022 ജൂൺ 30 രാത്രി 11.50 വരെയാണ്. 2022 ജൂലൈ 21, 22, 23, 24, 25, 26, 27, 28, 29, 30 തീയതികളിലാണ് പരീക്ഷ.

ഔദ്യോ​ഗിക അറിയിപ്പ് പ്രകാരം JEE മെയിൻ 2022 സെഷൻ 1-ന് അപേക്ഷിച്ച് പരീക്ഷാ ഫീസ് അടച്ചവരും JEE മെയിൻ 2022 സെഷൻ 2-ന് ഹാജരാകാൻ ആഗ്രഹിക്കുന്നവരുമായ ഉദ്യോഗാർത്ഥികൾ അവരുടെ മുമ്പത്തെ അപേക്ഷാ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്. സെഷൻ 1-ൽ നൽകിയിരിക്കുന്നത് പോലെ പാസ്‌വേഡ്. അവർക്ക് പേപ്പർ, പരീക്ഷയുടെ മീഡിയം, സെഷൻ 2-ലെ നഗരങ്ങൾ എന്നിവ മാത്രം തിരഞ്ഞെടുത്ത് പരീക്ഷാ ഫീസ് അടയ്ക്കാം.

Latest Videos

undefined

അപേക്ഷിക്കാനുള്ള ഘട്ടങ്ങള്‍ ഇവയാണ്

jeemain.nta.nic.in-ൽ JEE മെയിൻസിന്റെ ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക.
ഹോം പേജിൽ ലഭ്യമായ JEE മെയിൻ സെഷൻ 2 പരീക്ഷ 2022 ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ലോഗിൻ വിശദാംശങ്ങൾ നൽകി സമർപ്പിക്കുക ക്ലിക്കുചെയ്യുക.
അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
ചെയ്തുകഴിഞ്ഞാൽ, സബ്മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക, 
കൂടുതൽ ആവശ്യത്തിനായി പേജ് ഡൗൺലോഡ് ചെയ്‌ത് അതിന്റെ ഹാർഡ് കോപ്പി സൂക്ഷിക്കുക.

click me!