ഏപ്രിലിലെ. ജെഇഇ മെയിൻ രണ്ടാം സെഷൻ മെയ് 24 മുതൽ മെയ് 29 വരെ നടക്കും.
ദില്ലി: ജെഇഇ സെഷൻ 1 പരീക്ഷ (JEE Session 1 Exam) തീയതികൾ പുതുക്കി നിശ്ചയിച്ച് (National Testing Agency) നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ബോർഡ് പരീക്ഷ ഉദ്യോഗാർത്ഥികളിൽ നിന്ന് ലഭിച്ച അഭ്യർത്ഥനയെ തുടർന്നാണ് പരീക്ഷ തീയതി മാറ്റിയതെന്നാണ് എൻടിഎയുടെ വിശദീകരണം. പുതുക്കിയ തിയതി പ്രകാരം ജെഇഇ മെയിൻ 2022 പരീക്ഷ ഏപ്രിൽ 21ന് ആരംഭിച്ച് മെയ് നാലിന് അവസാനിക്കും. ഏപ്രിൽ 21, 24, 25, 29 മെയ് 1,4 തിയതികളിലായിട്ടാണ് പരീക്ഷകൾ സംഘടിപ്പിക്കുകയെന്ന് എൻടിഎ അറിയിച്ചു. നേരത്തെ ഏപ്രിൽ 16 മുതൽ 21 വരെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ തിയതിക്കാണ് എൻടിഎ മാറ്റം വരുത്തിയിരിക്കുന്നത്. അപേക്ഷകർക്ക് രണ്ടാം ആഴ്ച മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഏപ്രിലിലെ. ജെഇഇ മെയിൻ രണ്ടാം സെഷൻ മെയ് 24 മുതൽ മെയ് 29 വരെ നടക്കും. ഏപ്രിൽ 26നാണ് സിബിഎസ്ഇ ബോർഡ് പരീക്ഷ ആരംഭിക്കുന്നത്.
അതേസമയം, ജെഇഇ മെയിനിനുള്ള അപേക്ഷാ നടപടി പുരോഗമിക്കുകയാണ്, എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനും അപേക്ഷിക്കാനും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് jeemain.nta.nic.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. സെഷൻ 1 ന് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31 ആണ്. ബിഇ, ബിടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള പേപ്പർ 1 ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്ക് കമ്പ്യൂട്ടർ അധിഷ്ഠിത മോഡിൽ നടത്തും. പേപ്പർ 2 എ, പേപ്പർ 2 ബി എന്നിവയ്ക്ക് ഗണിതവും അഭിരുചി പരീക്ഷയും പൊതുവായിരിക്കുമ്പോൾ, ഡ്രോയിംഗ് ടെസ്റ്റും പ്ലാനിംഗും യഥാക്രമം ആർക്കിടെക്ചറിനും ബിപ്ലാനിംഗ് കോഴ്‌സുകൾക്കും മാത്രമായിരിക്കും.