സെപ്റ്റംബർ 6 മുതൽ ക്യാമ്പസ് ഭാഗികമായി തുറക്കും. ഡിസംബർ 31നകം തീസിസ് പൂർത്തിയാക്കേണ്ട പിഎച്ച്ഡി വിദ്യാർത്ഥികൾക്കാണ് ആദ്യം കാമ്പസിലേക്ക് പ്രവേശനം നൽകുക.
ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല ക്യാമ്പസ് ഘട്ടംഘട്ടമായി തുറക്കാൻ തീരുമാനം. സെപ്റ്റംബർ 6 മുതൽ ക്യാമ്പസ് ഭാഗികമായി തുറക്കും. ഡിസംബർ 31നകം തീസിസ് പൂർത്തിയാക്കേണ്ട പിഎച്ച്ഡി വിദ്യാർത്ഥികൾക്കാണ് ആദ്യം കാമ്പസിലേക്ക് പ്രവേശനം നൽകുക. ക്യാമ്പസിൽ പ്രവേശിക്കുന്ന എല്ലാവരും 72 മണിക്കൂറിനുള്ളിൽ ഒരു RTPCR ടെസ്റ്റ് എടുത്തിരിക്കണം. ശാരീരിക വൈകല്യമുള്ള എല്ലാ വിദ്യാർത്ഥികളെയും അനുവദിക്കും. യൂണിവേഴ്സിറ്റിയിലെ ബിആർ.അംബേദ്കർ സെൻട്രൽ ലൈബ്രറി 50% പേർക്കായി തുറക്കും. മറ്റെല്ലാ അക്കാദമിക് പ്രവർത്തനങ്ങളും ഓൺലൈനിൽ നടക്കുമെന്നും യൂണിവേഴ്സിറ്റി അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.