മൻ കി ബാത്തിന്റെ 88-ാം എപ്പിസോഡ് 2022 ഏപ്രിൽ 24-ന് പ്രക്ഷേപണം ചെയ്യും
ദില്ലി: മൻ കി ബാത്തിന്റെ വരാനിരിക്കുന്ന ലക്കത്തിലേയ്ക്ക് തങ്ങൾക്ക് പ്രാധാന്യമുള്ള ആശയങ്ങളെയും വിഷയങ്ങളെയും കുറിച്ചുള്ള ചിന്തകൾ പങ്കിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ക്ഷണിച്ചു. ആശയങ്ങൾ MyGov, Namo ആപ്പ് വഴി പങ്കിടാം അല്ലെങ്കിൽ സന്ദേശം റെക്കോർഡ് ചെയ്യാൻ 1800-11-7800 എന്ന നമ്പർ ഡയൽ ചെയ്യാം. മൻ കി ബാത്തിന്റെ 88-ാം എപ്പിസോഡ് 2022 ഏപ്രിൽ 24-ന് പ്രക്ഷേപണം ചെയ്യും
'താഴെത്തട്ടിൽ മാറ്റങ്ങളുണ്ടാക്കുന്നവരുടെ അസാധാരണമായ നേട്ടങ്ങൾ നാം ആഘോഷിക്കുന്നു. അത്തരം പ്രചോദനാത്മകമായ ജീവിതയാത്രകളെ കുറിച്ച് നിങ്ങൾക്കറിയാമോ? ഈ മാസം 24-ലെ പരിപാടിയ്ക്കായി അവ പങ്കിടുക. സന്ദേശം MyGov, NaMo App എന്നിവയിൽ എഴുതുക അല്ലെങ്കിൽ റെക്കോർഡ് ചെയ്യാൻ 1800-11-7800 ഡയൽ ചെയ്യുക.' MyGov-ന്റെ ക്ഷണം പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ: കൂടിക്കാഴ്ച
തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ സ്‌കിൽഡ് ലേബറിന്റെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോളോജിക്കൽ സയൻസ് വിഷയത്തിൽ ബിരുദമാണ് യോഗ്യത. ഫെല്ലോഷിപ്പ് പ്രതിമാസം 12,000 രൂപ. പ്രായം 2022 ജനുവരി ഒന്നിന് 36 വയസു കവിയാൻ പാടില്ല. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും.
താത്പ്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം-695562 എന്ന വിലാസത്തിൽ ഏപ്രിൽ 20 നു രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.jntbgri.res.in.