അന്താരാഷ്ട്ര മോഡൽ യുണൈറ്റഡ് നാഷൻസ് സമ്മേളനം സംഘടിപ്പിച്ചു

By Web Team  |  First Published Sep 4, 2024, 9:06 PM IST

വിദ്യാർത്ഥികൾക്ക് ആഗോള പ്രശ്നങ്ങളിൽ വിശകലനം നടത്താനും, അവരുടെ ചിന്തകളും വാദങ്ങളും അവതരിപ്പിക്കാനും സമ്മേളനം അവസരമായി മാറി


തിരുവനന്തപുരം: ലെക്കോൾ ചെമ്പക്ക ഇന്റർനാഷണൽ സ്കൂളിന്‍റെ നേതൃത്വത്തിൽഅന്താരാഷ്ട്ര മോഡൽ യുണൈറ്റഡ് നാഷൻസ് സമ്മേളനം സംഘടിപ്പിച്ചു. അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്ന സമ്മേളനം ഐക്യരാഷ്ട്രസഭ  മുൻ അംബാസഡർ  ടി. പി. ശ്രീനിവാസൻ  ഐഎഫ്എസ് നിർവഹിച്ചു. ദക്ഷിണേന്ത്യയിലെ 20-ൽ പരം സ്കൂളുകളിൽ നിന്നായി 200-ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് കുമാർ പിള്ളൈ അധ്യക്ഷതയും അക്കാഡമിക് ഡീൻ ജിൻസ് തോമസ്, വൈസ് പ്രിൻസിപ്പൽ ആനി ചെറിയാൻ എന്നിവർ സംസാരിച്ചു.  

മൈഗ്രന്റ് ക്രൈസിസിന്റെ  പശ്ചാത്തലത്തിൽ ജെൻഫോബിയയും വിവേചനവും സമ്മേളനത്തിൽ ചർച്ചയായി. സമ്മേളനം, വിദ്യാർത്ഥികൾക്ക് ആഗോള പ്രശ്നങ്ങളിൽ വിശകലനം നടത്താനും, അവരുടെ ചിന്തകളും വാദങ്ങളും അവതരിപ്പിക്കാനും അവസരമായി മാറി. വിദ്യാർത്ഥികൾക്ക് സാമൂഹിക പ്രതിബദ്ധതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതതികൾ നടപ്പാക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ പറഞ്ഞു. സെപ്തംബർ മൂന്നിന് നടന്ന സമാപന സമ്മേളനം ബ്രിഗേഡിയർ ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു.

Latest Videos

Read More : പണി വരുന്നുണ്ട് മെംബറേ! ഒരു വർഷം മുമ്പ് പന്നിക്കുഞ്ഞിനെ അടിച്ചുകൊല്ലുന്ന വീഡിയോ പുറത്ത്, വനംവകുപ്പ് കേസെടുത്തു

tags
click me!