UPSC CSE : എഞ്ചിനീയറിം​ഗിനൊപ്പം യുപിഎസ്‍സി പഠനം; സിവിൽ സർവ്വീസിൽ 5ാം റാങ്ക് നേടിയതിങ്ങനെയെന്ന് സൃഷ്ടി

By Web Team  |  First Published Nov 23, 2021, 4:11 PM IST

ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവ്വീസ് പരീക്ഷയിൽ ​യോ​ഗ്യത നേടിയ വ്യക്തിയാണ് സൃഷ്ടി ജയന്ത് ദേശ്മുഖ്. 2018ലാണ് സിവിൽ സർവ്വീസിൽ അഞ്ചാം റാങ്കോടെ സൃഷ്ടി യോ​ഗ്യത നേടിയത്. മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയാണ് സൃഷ്ടി. 


രാജ്യത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷയായിട്ടാണ് യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (Union Public Service Commission) നടത്തുന്ന സിവിൽ സർവ്വീസ് പരീക്ഷയെ (Civil Service Examination) കണക്കാക്കപ്പെടുന്നത്. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് സിവിൽ സർവ്വീസ് പരീക്ഷ (C S E) എഴുതുന്നത്. എന്നാൽ ഈ ലക്ഷക്കണക്കിന് ആളുകളിൽ വളരെ കുറച്ച് പേർ മാത്രമേ  ലക്ഷ്യസ്ഥാനത്ത് എത്തുന്നുള്ളൂ. ഓരോ ഉദ്യോ​ഗാർത്ഥിയും പരീക്ഷക്ക് തയ്യാറെടുക്കാൻ സ്വീകരിക്കുന്ന വഴികൾ‌ വ്യത്യസ്തമായിരിക്കും.

സിവിൽ സർവ്വീസിൽ ഐഎഎസും ഐപിഎസും തെര‍ഞ്ഞെടുക്കുന്നവരുണ്ട്. ആദ്യശ്രമത്തിൽ സിവിൽ സർവ്വീസ് നേടുന്നവർ വളരെ വിരളമാണ്. അങ്ങനെ ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവ്വീസ് പരീക്ഷയിൽ ​യോ​ഗ്യത നേടിയ വ്യക്തിയാണ് സൃഷ്ടി ജയന്ത് ദേശ്മുഖ്. 2018ലാണ് സിവിൽ സർവ്വീസിൽ അഞ്ചാം റാങ്കോടെ സൃഷ്ടി യോ​ഗ്യത നേടിയത്. മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയാണ് സൃഷ്ടി. 

Latest Videos

undefined

2018 ൽ ആദ്യശ്രമത്തിൽ തന്ന അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്ക് നേടിയ സൃഷ്ടി, സിവിൽ  സർവ്വീസ് യോ​ഗ്യത നേടിയ പെൺകുട്ടികളിൽ ഒന്നാം സ്ഥാനത്തായിരുന്നു. എഞ്ചിനീയറിം​ഗിന് പഠിക്കുന്ന സമയത്താണ് സിവിൽ സർവ്വീസ് എന്ന സ്വപ്നം സൃഷ്ടിയുടെ ചിന്തയിലെത്തുന്നത്. എഞ്ചിനീയറായാൽ ഒരു ജോലി മാത്രമേ ചെയ്യാൻ സാധിക്കൂ എന്നും ജീവിതകാലം മുഴുവൻ ആ ജോലിക്കൊപ്പം പോകാൻ സാധിക്കില്ലെന്നും സൃഷ്ടിക്ക് തോന്നി. അങ്ങനെയാണ് സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുപ്പ് ആരംഭിച്ചത്. സിവിൽ സർവ്വീസ് പരീക്ഷ റാങ്കോടെ യോ​ഗ്യത നേടിയതിനൊപ്പം തന്നെ എഞ്ചിനീയറിം​ഗ് പൂർത്തിയാക്കി.

എഞ്ചിനീയറിം​ഗും യുപിഎസ് സിപഠനവും ഒരുമിച്ച് കൊണ്ടുപോകാൻ ബുദ്ധിമുട്ടായിരുന്നു എന്ന് സൃഷ്ടി പറയുന്നു. യുപിഎസ്‍സി പരീക്ഷക്ക് തയ്യാറെടുക്കാനാണ് പരമാവധി ഊർജ്ജവും സമയവും ചെലവഴിച്ചത്. സെമസ്റ്റർ എക്സാം വരുന്ന സമയത്ത് എഞ്ചിനീയറിം​ഗ് പഠിച്ചു. ഒന്നരമാസം മാത്രമേ എഞ്ചിനീയറിം​ഗ് പഠനത്തിനായി ചെലവഴിച്ചുള്ളു എന്നും സൃഷ്ടി പറഞ്ഞു. തന്റെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും സൃഷ്ടി നൽകുന്നത് മാതാപിതാക്കൾക്കാണ്. അമ്മ അധ്യാപികയും അച്ഛൻ എഞ്ചിനീയറുമാണ്. എഞ്ചിനീയറിം​ഗിനൊപ്പം തന്നെ യുപി എസ് സി പഠനവും നടത്തിയപ്പോൾ അവരതിനെ ചോദ്യം ചെയ്തില്ല. സൃഷ്ടിക്ക് പൂർണ്ണമായി പിന്തുണ നൽകി, ആരോ​ഗ്യകരമായ പഠനാന്തരീക്ഷം സൃഷ്ടിച്ച് കൂടെ നിന്നു. 


 

click me!