യുഎസിലെ പ്രശസ്തമായ മോർഗൻ സ്റ്റാൻലി ഇന്റേൺഷിപ്പ് ലഭിച്ച വിദ്യാർത്ഥികളായ യാഷിക ത്യാഗി, അൻഷിക യാദവ് എന്നിവരാണിവർ.
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിലെ ദ ടൈംസ് സ്‌ക്വയർ ബിൽഡിംഗിന്റെ ബോർഡിൽ ഇന്ത്യക്കാരായ രണ്ട് വിദ്യാർത്ഥിനികളുടെ (girl Students) ഫോട്ടോകൾ അവരോടുള്ള ആദരസൂചകമായി പ്രദർശിപ്പിച്ചിരുന്നു. അവരെ ആദരിച്ചതിന്റെ കാരണം മറ്റൊന്നുമല്ല. യുഎസിലെ പ്രശസ്തമായ (Internship) മോർഗൻ സ്റ്റാൻലി ഇന്റേൺഷിപ്പ് ലഭിച്ച വിദ്യാർത്ഥികളായ യാഷിക ത്യാഗി, അൻഷിക യാദവ് എന്നിവരാണിവർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ അവസാന വർഷ ബിടെക് വിദ്യാർത്ഥികളാണിവർ. നിലവിൽ, പ്രതിമാസം 87,000 രൂപ സ്റ്റൈപ്പൻഡ് നേടി ഇരുവരും ഇന്ത്യയിൽ ജോലി ചെയ്യുകയാണ്. ആറ് മാസത്തേക്കാണ് വിദ്യാർത്ഥികൾക്ക് ഈ ഇന്റേൺഷിപ്പ് ലഭിച്ചത്. ഇതിനുശേഷം, അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, അവിടെത്തന്നെ ജോലി നേടാനുള്ള അവസരവും ലഭിക്കും.
ഇൻഫർമേഷൻ ടെക്‌നോളജി അവസാന വർഷ വിദ്യാർത്ഥിനിയായ അൻഷിക കഴിഞ്ഞ വർഷം ഓൺലൈനായി ഇന്റേൺഷിപ്പിന് അപേക്ഷിച്ചിരുന്നു. അതിനു ശേഷം ആദ്യം ഓൺലൈൻ പരീക്ഷയും തുടർന്ന് മൂന്ന് റൗണ്ടുകളിലായി അഭിമുഖവും ഉണ്ടായിരുന്നു. അതിനുശേഷം അന്തിമ തിരഞ്ഞെടുപ്പ് നടത്തി. അവൾ മുംബൈയിൽ ഒരു പോസ്റ്റിംഗ് നേടി ഇപ്പോൾ ഓൺലൈനിൽ ജോലി ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ സ്വാഗതം ചെയ്യുന്നതിനായി ടൈംസ് സ്‌ക്വയർ കെട്ടിടത്തിന്റെ ബിൽബോർഡിൽ രാവിലെയും വൈകുന്നേരവും അവരുടെ ഫോട്ടോകൾ പ്രദർശിപ്പിച്ചിരുന്നു. അച്ഛൻ പ്രമോദ് കുമാർ യാദവ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അമ്മ വിനിത യാദവ് വീട്ടമ്മയാണ്.
വ്യത്യസ്തമായ അനുഭവമാണിതെന്ന് യാഷിക ത്യാഗി പറയുന്നു. ഇപ്പോൾ ബംഗളൂരുവിലാണ് യാഷിക ജോലി ചെയ്യുന്നത്. നിലവിൽ ഓൺലൈനിൽ ജോലി ചെയ്യുന്നു. ടൈംസ് സ്ക്വയറിലെ ഫോട്ടോ പ്രദർശിപ്പിച്ചതിൽ തീർച്ചയായും വളരെയധികം അഭിമാനിക്കുന്നുവെന്നും യാഷിക പറയുന്നു. അച്ഛൻ വിപിൻ കുമാർ ത്യാഗിയും അമ്മ വീണ ത്യാഗിയും വളരെ സന്തോഷത്തിലാണ്. അതേസമയം, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വിനീത് കൻസാൽ ഈ വിദ്യാർത്ഥികളുമായി ഫോണിൽ സംസാരിച്ച് അഭിനന്ദനമറിയിച്ചു. ഇത് തീർച്ചയായും അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ഗുണനിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസത്തിനായി ഞങ്ങൾ പ്രതിബദ്ധതയോടെയാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ ഫലമായി വിദ്യാർത്ഥികൾക്ക് അത്തരം ഇന്റേൺഷിപ്പുകൾ ലഭിക്കുന്നു അദ്ദേഹം കൂട്ടിച്ചേർത്തു.