IIST Admission : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പിഎച്ച്ഡി പ്രവേശനം

By Web Team  |  First Published Jun 3, 2022, 1:31 PM IST

എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ്, ഏവിയോണിക്‌സ്, കെമിസ്ട്രി, എര്‍ത്ത് & സ്‌പേസ് സയന്‍സസ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഭാഗങ്ങളില്‍ 2022 ജൂലൈയിലാണ്  കോഴ്സ് ആരംഭിക്കുക. 


തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഎസ്ടി)  (IIST Phd Admission) പിഎച്ച്.ഡി പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു. എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ്, ഏവിയോണിക്‌സ്, കെമിസ്ട്രി, എര്‍ത്ത് & സ്‌പേസ് സയന്‍സസ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഭാഗങ്ങളില്‍ 2022 ജൂലൈയിലാണ്  കോഴ്സ് ആരംഭിക്കുക. അപേക്ഷകള്‍ ഐഐഎസ്ടി  വെബ്സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം: https://admission.iist.ac.in. ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി  2022  ജൂണ്‍ 7, ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.iist.ac.in/ സന്ദര്‍ശിക്കുക. 1956 ലെ യുജിസി നിയമത്തിന്റെ സെക്ഷന്‍ 3 അനുസരിച്ചുള്ള കല്‍പ്പിത സര്‍വ്വകലാശാലയായ ഐഐഎസ്ടി കേന്ദ്ര ഗവണ്‍മെന്റിന്റെ ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായാണ് പ്രവര്‍ത്തിക്കുന്നത്.   

Latest Videos

സിവിൽ സർവീസ് അക്കാദമിയിൽ വാരാന്ത്യ കോഴ്സുകൾ ജൂൺ 19ന് ആരംഭിക്കുന്നു
 
മുവാറ്റുപുഴ കേരള സ്റ്റേറ്റ്സിവിൽ സർവീസ് അക്കാദമിയുടെ മുവാറ്റുപുഴ സബ്‌ സെന്‍ററിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും (TDC), ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും (CSFC), കോളേജ്  വിദ്യാർഥികൾക്കായി ദ്വിവത്സര കോഴ്സുമാണ് (2 Year PCM) ആരംഭിക്കുന്നത്. രജിസ്ട്രേഷൻ ഓൺലൈൻ വഴിയാണ്. ജൂൺ 15 വരെ വെബ്‌സൈറ്റിൽ ഫീ അടയ്ക്കാം. മോഡൽ സ്കൂൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന അക്കാദമി സെൻ്ററിലാണ് ക്ലാസുകൾ നടത്തുക. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഞായറാഴ്ചകളിൽ രാവിലെയാണ് ക്ലാസുകൾ. ദ്വിവത്സര കോഴ്സിന് എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ മുതൽ വൈകിട്ട് വരെയാണ് ക്ലാസുകൾ. കൂടുതൽ വിവരങ്ങൾക്ക് https://kscsa.org/ സന്ദർശിക്കുക. ബന്ധപ്പെടേണ്ട നമ്പർ:8281098873
 

click me!