Indian Army Recruitment : ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ്: മൾട്ടി ടാസ്കിം​ഗ് സ്റ്റാഫ്, മെസഞ്ചർ ഒഴിവുകൾ

By Web Team  |  First Published Apr 5, 2022, 5:59 PM IST

അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 1, 2022 (വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസം) ആണ്.


ദില്ലി:  ഇന്ത്യൻ ആർമി (indian army recruitment) എച്ച്‌ക്യു 101 ഏരിയ ഷില്ലോംഗ് സിവിലിയൻ എംടിഎസ് (മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്) മെസഞ്ചർ, സ്റ്റെനോ ഗ്രേഡ് 2 തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന മൾട്ടി ടാസ്കിം​ഗ് സ്റ്റാഫിന്റെ ശമ്പളം 5,200 രൂപ മുതൽ 20,200 രൂപ വരെ വ്യത്യസ്തമായിരിക്കും. അതേസമയം തിരഞ്ഞെടുത്ത സ്റ്റെനോഗ്രാഫർമാർക്കുള്ള ശമ്പളം 25,500 രൂപ ആയിരിക്കും. 10, 12 പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 1, 2022 (വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസം) ആണ്.

 ഒഴിവുകളുടെ വിശദാംശങ്ങൾ
MTS (മെസഞ്ചർ) - 4 ഒഴിവുകളാണുള്ളത്.  ഒബിസി - 2, എസ്‌സി - 1, ESM - 1 എന്നിങ്ങനെയാണ് ഒഴിവുകളുടെ വിശദാംശങ്ങൾ. സ്റ്റെനോ ഗ്രേഡ്-II ൽ ഒബിസി വിഭാ​ഗത്തിന് ഒരൊഴിവാണുള്ളത്. MTS (മെസഞ്ചർ)  തസ്തികയിലേക്ക് പത്താം ക്ലാസ് പാസായ ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാം. 
സ്റ്റെനോ ഗ്രേഡ്-II - 12-ാം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 18 വയസ്സിൽ കുറവോ 25 വയസ്സിൽ കൂടുതലോ ആയിരിക്കരുത്.

Latest Videos

undefined

 തിരഞ്ഞെടുപ്പ് പ്രക്രിയ
രേഖകളുടെ പരിശോധന
എഴുത്തു പരീക്ഷ
ക്യാരക്റ്റർ വേരിഫിക്കേഷൻ
മെഡിക്കൽ പരീക്ഷ

അപേക്ഷിക്കാനുള്ള നടപടികൾ
അപേക്ഷകർക്ക് ഓഫ്‌ലൈനായും അപേക്ഷകൾ സമർപ്പിക്കാം. വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ജനന സർട്ടിഫിക്കറ്റ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്,  രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കാം. "The Establishment Officer, Headquarters 101 Area, PIN-908101, C/o 99 APO. എന്ന വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

click me!