ലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെയുടെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ സന്ദർശനം. മത്സ്യത്തൊഴിലാളികളുടെ വിഷയം ചർച്ചയാകും.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിലേക്ക് സന്ദർശനം നടത്താൻ തീരുമാനിച്ചു. അടുത്ത മാസം അഞ്ചിനാകും മോദിയുടെ ശ്രീലങ്കൻ സന്ദർശനം. അഞ്ചാം തിയതി മോദി കൊളംബോയിലെത്തുമെന്ന് ലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെയാണ് അറിയിച്ചത്. തായ് ലൻഡിലെ ബിംസ്റ്റെക് ഉച്ചകോടിക്ക് ശേഷമാകും മോദി കൊളംബോയിലെത്തുക. കഴിഞ്ഞ വർഷം ദിസനായകെ ദില്ലി സന്ദർശിച്ചപ്പോൾ മോദിയെ ലങ്കയിലേക്ക് ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് മോദി ലങ്കയിലേക്ക് തീരിക്കുന്നത്. മത്സ്യതൊഴിലാളികളുടെയടക്കം വിഷയം ഇരു നേതാക്കളും തമ്മിൽ ചർച്ച ചെയ്യുമെന്നാണ് വ്യക്തമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം