സംഭാവനയായി ലഭിച്ച ഫണ്ട് കാമ്പസിൽ ഗ്രീൻ എനർജി ആൻഡ് സസ്റ്റൈനബിലിറ്റി റിസർച്ച് ഹബ് (ജിഇഎസ്ആർ) സ്ഥാപിക്കുന്നതിനാണ് വിനിയോഗിക്കുക
മുംബൈ: രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ ബോംബെ ഐഐടിക്ക് അജ്ഞാതനിൽ നിന്ന് 160 കോടി രൂപ സംഭാവന ലഭിച്ചു. താൻ സംഭാവന നൽകിയത് ആരും അറിയരുതെന്നും സ്വകാര്യത നിലനിർത്താനായി പേര് വെളിപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടതിന് ശേഷമാണ് പൂർവ വിദ്യാർഥി 160 കോടി രൂപയുടെ ചെക്ക് നൽകിയത്. യുഎസ്‌എയിൽ ഇത് സാധാരണമാണെങ്കിലും, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സംഭാവന ഇത്രയധികം ലഭിക്കുന്നത് ആദ്യമാണെന്നും ഐഐടിബി പണം കാര്യക്ഷമമായും ശരിയായ ആവശ്യത്തിനും ഉപയോഗിക്കുമെന്ന് ദാതാക്കൾക്ക് അറിയാമെന്നും ഐഐടിബി ഡയറക്ടർ സുഭാഷിസ് ചൗധരി പറഞ്ഞു. സാമ്പത്തിക പ്രയാസം കാരണം ബജറ്റ് വെട്ടിക്കുറയ്ക്കുകയും വിപുലീകരണത്തിനായി ഹയർ എജ്യുക്കേഷൻ ഫിനാൻഷ്യൽ ഏജൻസിയിൽ (HEFA) നിന്ന് വായ്പ എടുക്കുകയും ചെയ്യുന്ന സമയത്താണ് ഈ സംഭാവനയെന്നതും ശ്രദ്ധേയം.
സംഭാവനയായി ലഭിച്ച ഫണ്ട് കാമ്പസിൽ ഗ്രീൻ എനർജി ആൻഡ് സസ്റ്റൈനബിലിറ്റി റിസർച്ച് ഹബ് (ജിഇഎസ്ആർ) സ്ഥാപിക്കുന്നതിനാണ് വിനിയോഗിക്കുക. അതിന്റെ ഒരു ഭാഗം അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനും ഒ ഗവേഷണത്തിനായി നീക്കിവെക്കും. ബാറ്ററി സാങ്കേതിക വിദ്യകൾ, സോളാർ ഫോട്ടോവോൾട്ടെയ്‌ക്‌സ്, ജൈവ ഇന്ധനങ്ങൾ, വെള്ളപ്പൊക്ക പ്രവചനം, കാർബൺ ക്യാപ്‌ചർ എന്നിവയുൾപ്പെടെയുള്ള നിർണായക മേഖലകളിലെ ഗവേഷണങ്ങൾക്ക് GESR ഹബ് സഹായിക്കും. കാമ്പസിലെ ഗ്രീൻ ഹബ് വ്യവസായത്തിന് പരിശീലനം നൽകുകയും അന്താരാഷ്ട്ര സർവകലാശാലകളുമായി സഹകരിച്ച് കൂടുതൽ ഗവേഷണം നടത്തുകയും ചെയ്യും. ഹരിതോർജത്തിലും സുസ്ഥിരത വികസനത്തിലും കൂടുതൽ സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ചൗധരി പറഞ്ഞു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എ സി മൊയ്‌തീനിന് ഇ ഡി നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാന്‍ നിര്‍ദ്ദേശം