IGNOU Phd entrance exam : ഇ​ഗ്നോ പിഎച്ച്ഡി പ്രവേശന പരീക്ഷ രജിസ്ട്രേഷൻ തീയതി നീട്ടി

By Web Team  |  First Published Jan 10, 2022, 1:26 PM IST

ഔദ്യോഗിക വെബ്‌സൈറ്റ് വഴി 2022 ജനുവരി 14 വരെ ഈ​ഗ്നോ പിഎച്ച്ഡി പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. 


ദില്ലി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) (ഇഗ്നോ) (Phd Entrance Examination) പിഎച്ച്ഡി പ്രവേശന പരീക്ഷ 2021 രജിസ്ട്രേഷൻ തീയതി (Registration Date) നീട്ടിയതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). ഉദ്യോഗാർത്ഥികൾക്ക് ignou.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി 2022 ജനുവരി 14 വരെ ഈ​ഗ്നോ പിഎച്ച്ഡി പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. ഉദ്യോഗാർത്ഥികൾക്കുണ്ടായ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനും ഉദ്യോഗാർത്ഥികളുടെ  പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി ഓൺലൈൻ അപേക്ഷാ ഫോറം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടാൻ തീരുമാനിച്ചതായി ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ആപ്ലിക്കേഷൻ കറക്ഷൻ വിൻഡോ ജനുവരി 16- മുതൽ ആരംഭിച്ച് 2022 ജനുവരി 18-ന് അവസാനിക്കും.  പിഎച്ച്ഡി പ്രോഗ്രാമുകൾക്കായിട്ടുള്ള ഉദ്യോഗാർത്ഥികൾകളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ഇഗ്നോ പ്രവേശന പരീക്ഷ, അഭിമുഖം, പ്രസന്റേഷൻഎന്നിവയുടെ അടിസ്ഥാനത്തിൽ നടത്തും.
 

click me!