IGNOU Assignment Submission : ഇ​ഗ്നോ അസൈൻമെന്റുകൾ സമർപ്പിക്കാനുള്ള തീയതി ജനുവരി 15ലേക്ക് നീട്ടി

By Web Team  |  First Published Jan 6, 2022, 1:02 PM IST

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) അസൈൻമെന്റുകൾ, പ്രോജക്ട് റിപ്പോർട്ടുകൾ, ഫീൽഡ് വർക്ക് ജേണലുകൾ, പ്രബന്ധങ്ങൾ, ഇന്റേൺഷിപ്പുകൾ എന്നിവ സമർപ്പിക്കാനുള്ള അവസാന തീയതി 2022 ജനുവരി 15 വരെ നീട്ടി.


ദില്ലി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) അസൈൻമെന്റുകൾ, പ്രോജക്ട് റിപ്പോർട്ടുകൾ, ഫീൽഡ് വർക്ക് ജേണലുകൾ, പ്രബന്ധങ്ങൾ, ഇന്റേൺഷിപ്പുകൾ എന്നിവ സമർപ്പിക്കാനുള്ള അവസാന തീയതി 2022 ജനുവരി 15 വരെ നീട്ടി. ഡിസംബറിൽ വർഷാവസാന പരീക്ഷകൾക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് ജനുവരി 15 വരെ ഓൺലൈനായും നേരിട്ടും അതത് പഠന കേന്ദ്രങ്ങളിൽ അസൈൻമെന്റുകൾ സമർപ്പിക്കാം. “അസൈൻമെന്റുകൾ, പ്രോജക്‌റ്റ് റിപ്പോർട്ട്, പ്രബന്ധം, ഇന്റേൺഷിപ്പ്, ഫീൽഡ് വർക്ക് ജേണൽ (പ്രാക്‌റ്റിക്കം) ഓൺലൈൻ/ഓഫ്‌ലൈൻ മോഡ് എന്നിവ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 ജനുവരി 15 വരെ നീട്ടുന്നു,” ഇഗ്‌നോ ഔദ്യോ​ഗിക പ്രസ്താവനയിൽ പറഞ്ഞു.

സർവകലാശാല റീ രജിസ്‌ട്രേഷൻ പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. ജനുവരി സെഷനു വേണ്ടിയുള്ള ഇഗ്നോ റീ-രജിസ്‌ട്രേഷന്റെ അവസാന തീയതി ജനുവരി 31 വരെയാണ്. വിദ്യാർത്ഥികൾക്ക് ജനുവരി സെഷനിൽ ഓൺലൈനായി ‘സമർത്’ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാം. രണ്ടോ മൂന്നോ വർഷത്തെ ദൈർഘ്യമുള്ള ബിരുദ, ബിരുദാനന്തര അല്ലെങ്കിൽ സെമസ്റ്റർ അധിഷ്ഠിത കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് ബാധകമാണ്. ഓൺലൈൻ കോഴ്സുകൾക്കായി വിദ്യാർത്ഥികൾക്ക് ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റായ ignou.samarth.edu.in-ൽ രജിസ്റ്റർ ചെയ്യാം. IGNOU 200-ലധികം ODL പ്രോഗ്രാമുകളും 16 ഓൺലൈൻ പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുന്നു. പ്രോഗ്രാമുകളുടെ ലിസ്റ്റും മറ്റ് വിവരങ്ങളും വെബ്സൈറ്റുകളിൽ ലഭ്യമാണ്. 

Latest Videos

click me!