ഐസിഎസ്‌ഇ പരീക്ഷാഫലം കാത്ത് വിദ്യാർഥികൾ, പ്രഖ്യാപനം മൂന്ന് മണിക്ക്

By Web Team  |  First Published Jul 24, 2021, 1:04 AM IST

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31ന് പ്രഖ്യാപിക്കും


ദില്ലി: ഐസിഎസ്‌ഇ പത്താംക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ പൊതു പരീക്ഷ റദ്ദാക്കിയിരുന്നു. ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഫലം ആണ് പ്രഖ്യാപിക്കുക. പ്രത്യേക മൂല്യനിര്‍ണയം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം. ഫലപ്രഖ്യാപനത്തെക്കുറിച്ച് സിഐഎസ് സിഇ ആണ് അറിയിച്ചത്.

അതേസമയം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31ന് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി പരീക്ഷാഫലം അപ്ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി സിബിഎസ്ഇ നീട്ടിയിരുന്നു. 25 വരെയാണ് സമയം അനുവദിച്ചത്. നേരത്തെ 22 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. കൂടുതല്‍ സമയം വേണമെന്ന സ്‌കൂളുടെ ആവശ്യം പരിഗണിച്ചായിരുന്നു സിബിഎസ്ഇ ഇളവ് അനുവദിച്ചത്.

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!