IBPS RRB PO Prelims 2022 : ആർആർബി പിഒ പ്രിലിംസ് റിസൾട്ട് പ്രസിദ്ധീകരിച്ച് ഐബിപിഎസ്; വിശദാംശങ്ങളിവയാണ്..

By Web Team  |  First Published Sep 14, 2022, 4:45 PM IST

ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിലോ നേരിട്ടുള്ള ലിങ്ക് വഴിയോ റിസൾട്ട് നില പരിശോധിക്കുന്നതിന് രജിസ്‌ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകണം.
 


ദില്ലി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ, RRB PO പ്രിലിമിനറി ഫലം 2022 പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ്-- ibps.in-ൽ ഫലം പരിശോധിച്ച് ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിലോ നേരിട്ടുള്ള ലിങ്ക് വഴിയോ റിസൾട്ട് നില പരിശോധിക്കുന്നതിന് രജിസ്‌ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകണം.

ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ് ഫലം 2022 സെപ്റ്റംബർ 24, 2022 വരെ പരിശോധിക്കാം. IBPS RRB PO സ്‌കോർകാർഡും ഉടൻതന്നെ പുറത്തിറങ്ങും. പരീക്ഷയ്ക്ക് ഹാജരായ ഉദ്യോഗാർത്ഥികൾ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി വെബ്‌സൈറ്റ് പരിശോധിക്കുന്നത് തുടരണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. 2022 ഓഗസ്റ്റ് 20, 21 തീയതികളിലാണ് ആർആർബി പിഒ പ്രിലിംസ് പരീക്ഷ നടത്തിയത്. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്ക് IBPS RRB PO മെയിൻസ് പരീക്ഷ എഴുതാൻ അർഹതയുണ്ട്. മെയിൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് IBPS ഉടൻ പുറത്തിറക്കും.

Latest Videos

undefined

IBPS RRB PO പ്രിലിമിനറി ഫലം 2022: എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ഔദ്യോഗിക വെബ്സൈറ്റ്--ibps.in-ലേക്ക് പോകുക
ഹോംപേജിൽ, IBPS RRB PO പ്രിലിംസ് റിസൾട്ട് 2022 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു പുതിയ ലോഗിൻ പേജ് തുറക്കും
രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകുക
വിശദാംശങ്ങൾ സമർപ്പിച്ച് ലോഗിൻ ചെയ്യുക
IBPS RRB PO പ്രിലിംസ് 2022 റിസൾട്ട് സ്ക്രീനിൽ ദൃശ്യമാകും
ഫലം പരിശോധിച്ച് ഡൗൺലോഡ് ചെയ്യുക
പ്രിന്റ് ഔട്ട് എടുക്കുക

കേരള വന ​ഗവേഷണ സ്ഥാപനത്തിൽ ഒഴിവുകളുണ്ട്; സെപ്റ്റംബർ 19 ന് അഭിമുഖം
 

click me!