IBPS RRB 2022 : ഐബിപിഎസ് ആർആർബി വിജ്ഞാപനം; 8000ത്തിലധികം ഒഴിവുകൾ, രജിസ്ട്രേഷൻ ജൂൺ 7 മുതൽ

By Web Team  |  First Published Jun 7, 2022, 11:46 AM IST

PO, IBPS RRB ക്ലർക്ക്, IBPS RRB SO എന്നീ തസ്തികകളിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ ജൂൺ 7 മുതൽ ആരംഭിച്ചു. 


ദില്ലി: ഐബിപിഎസ് ആര്‍ആര്‍ബി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓഫീസ് അസിസ്റ്റന്റ് (ക്ലർക്ക്), ഓഫീസർ സ്കെയിൽ 1, 2, 3 എന്നീ തസ്തികകളിലേക്കാണ് വിജ്ഞാപനം. (IBPS RRB Recruitment).  PO, IBPS RRB ക്ലർക്ക്, IBPS RRB SO എന്നീ തസ്തികകളിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ ജൂൺ 7 മുതൽ ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ibps.inലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. IBPS RRB ക്ലർക്ക്, IBPS RRB PO, IBPS RRB SO ‌എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളും യോ​ഗ്യത മാനദണ്ഡങ്ങളും വ്യത്യസ്തമാണ്. 

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 27 ആണ്. പ്രീ എക്സാം ട്രെയിനിം​ഗ് തീയതി ജൂലൈ 18 മുതൽ 23 വരെയാണ്. ഐബിപിഎസ് ആർആർബി പിഒ, എസ് ഒ, ക്ലർക്ക് എന്നീ തസ്തികളിലേക്കുള്ള ഓൺലൈൻ പരീക്ഷ തീയതി ആ​ഗസ്റ്റിലായിരിക്കും നടത്തുക. അങ്ങനെയെങ്കിൽ സെപ്റ്റംബറിൽ ഫലം പ്രസിദ്ധീകരിച്ചേക്കാം. പ്രധാന പരീക്ഷയും സെപ്റ്റംബറിൽ നടത്താനാണ് സാധ്യത. ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങള് ലഭ്യമല്ല. അപ്ഡേഷൻസ് അറിയുന്നതിനായി ഉദ്യോ​ഗാർത്ഥികൾ വെബ്സൈറ്റ് പരിശോധിക്കുക. IBPS RRB വിജ്ഞാപനം 2022 അനുസരിച്ച്, ഈ റിക്രൂട്ട്‌മെന്റിനായി 43 ബാങ്കുകൾ പങ്കെടുക്കുന്നു. എല്ലാ ബാങ്കുകൾക്കും ഓരോ തസ്തികയ്ക്കും വ്യത്യസ്ത ഒഴിവുകൾ ഉണ്ട്, അവയിലേക്കുള്ള റിക്രൂട്ട്‌മെന്റ് IBPS ആണ് നടത്തുന്നത്. ‌

Latest Videos

undefined

ജീവനക്കാരുടെ ശമ്പളത്തിനല്ല പ്രഥമ പരിഗണനയെന്ന് കെഎസ്ആ‍ർടിസി, ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി

ഒഴിവുകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ
ഐബിപിഎസ് ആർആർബി ഓഫീസ് അസിസ്റ്റന്റ് - 4483 ഒഴിവുകൾ
ഐബിപിഎസ് ആർആർബി ഓഫീസർ സ്കെയിൽ 1 - 2676 
ഐബിപിഎസ് ആർആർബി  ഓഫീസർ സ്കെയിൽ 2 - 842
ഐബിപിഎസ് ആർആർബി ഓഫീസർ സ്കെയിൽ 3 - 80

യോഗ്യതകളെന്തെല്ലാം? 

സ്കെയിൽ I ഓഫീസർ തസ്തികകളിലേക്ക്, ഉദ്യോഗാർത്ഥികൾ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നോ തത്തുല്യമായ സ്ഥാപനത്തിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.

സ്കെയിൽ II ഓഫീസർ പോസ്റ്റുകൾക്ക് (ജനറൽ ബാങ്കിംഗ്), ഉദ്യോഗാർത്ഥികൾ അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം.  കൂടാതെ, അപേക്ഷകർക്ക് ഒരു ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ ഓഫീസറായി രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

സ്കെയിൽ III ഓഫീസർ തസ്തികകൾക്ക്, ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ തത്തുല്യമായ ബിരുദം നേടിയിരിക്കണം. ഒരു ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ ഓഫീസറായി കുറഞ്ഞത് 5 വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയവും നിർബന്ധമാണ്.

K TET : കെ-ടെറ്റ്: അസല്‍ സര്‍ട്ടിഫിക്കേറ്റ് പരിശോധന ജൂൺ 9 മുതൽ

IBPS RRB PO, IBPS RRB SO, IBPS RRB ക്ലർക്ക് എന്നിവയ്ക്ക് അപേക്ഷിക്കുന്നതിന്, അപേക്ഷകർ ആവശ്യമായ അപേക്ഷാ ഫീസും നൽകണം. ഓഫീസർ സ്കെയിൽ I, II, III, ഓഫീസ് അസിസ്റ്റന്റ് എന്നിവയ്ക്ക്, SC/ST/PwBD വിഭാഗങ്ങൾക്ക് കീഴിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 175 രൂപയാണ് അപേക്ഷ ഫീസ്.  മറ്റ് വിഭാഗത്തിന് 850 രൂപ നൽകണം.

IBPS RRB റിക്രൂട്ട്‌മെന്റ് 2022 - തിരഞ്ഞെടുക്കൽ പ്രക്രിയ
IBPS RRB SO, IBPS RRB PO, IBPS RRB ക്ലർക്ക് എന്നിവയ്‌ക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയ ഏകദേശം സാമാന്യമാണ്. വ്യത്യസ്‌ത റൗണ്ടുകൾ നടത്തുകയും എല്ലാ തലത്തിലും നിശ്ചിത എണ്ണം ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും ചെയ്യും. ഓൺലൈൻ പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, ഇന്റർവ്യൂ റൗണ്ട് എന്നിവയീലൂടെ ആയിരിക്കും ഉദ്യോ​ഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യുക. താൽക്കാലിക തീയതി നൽകുമ്പോൾ, സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ അത് നടത്താനാണ് സാധ്യത. അവസാന നിമിഷത്തെ തടസ്സങ്ങൾ ഒഴിവാക്കാൻ ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് അപേക്ഷിക്കാൻ അധികൃതർ നിർദ്ദേശിക്കുന്നു.

click me!