പരാജയം നേരിടുമ്പോൾ നിരാശരായി പിന്മാറുന്നവരും പോരായ്മകൾ പരിഹരിച്ച് വിജയത്തിലേക്ക് എത്തിച്ചേരുന്നവരുമുണ്ട്. അതിലൊരാളാണ് ഗുഞ്ജൻ ദ്വിവേദി എന്ന ഐഎഎസ് ഉദ്യോഗസ്ഥ.
സിവിൽ സർവീസ് നേടുക (Civil Service) എന്നത് ഭൂരിഭാഗം യുവതീയുവാക്കളുടെയും സ്വപ്നമാണ്. ഓരോ വർഷവും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ഇതിനായി കഠിനാധ്വാനം ചെയ്യുകയും (UPSC Examination) പരീക്ഷ എഴുതുകയും ചെയ്യുന്നു. ഇതിൽ ചിലർ വിജയിക്കുന്നു, എന്നാൽ മറ്റ് ചില ഉദ്യോഗാർത്ഥികൾക്ക് പരാജയം നേരിടേണ്ടി വന്നേക്കാം. പരാജയം നേരിടുമ്പോൾ നിരാശരായി പിന്മാറുന്നവരും പോരായ്മകൾ പരിഹരിച്ച് വിജയത്തിലേക്ക് എത്തിച്ചേരുന്നവരുമുണ്ട്. അതിലൊരാളാണ് ഗുഞ്ജൻ ദ്വിവേദി എന്ന ഐഎഎസ് ഉദ്യോഗസ്ഥ.
യുപിഎസ്‌സി പരീക്ഷയിൽ പലതവണ പരാജയം നേരിട്ടുവെങ്കിലും പിന്നീട് തന്റെ പോരായ്മകൾ പരിഹരിച്ച് മൂന്നാം ശ്രമത്തിലാണ് ഗുഞ്ജൻ ദ്വിവേദി വിജയിച്ചത്. ഇന്റർമീഡിയറ്റിന് ശേഷം മാത്രമേ സിവിൽ സർവീസിലേക്ക് പോകൂ എന്ന് തീരുമാനിച്ചിരുന്നു. അതിന് വേണ്ടി അന്നു മുതൽ പരിശ്രമിക്കാനാരംഭിച്ചു. 2014-ൽ ബിരുദം നേടിയ ശേഷം ഗുഞ്ജൻ യുപിഎസ്‌സിക്ക് തയ്യാറെടുക്കാൻ തുടങ്ങി. 2016ലാണ് ഗുഞ്ജൻ ആദ്യമായി യുപിഎസ്‌സി പരീക്ഷ എഴുതിയത്. പ്രിലിമിനറി പോലും ആദ്യഘട്ടത്തിൽ വിജയിക്കാനായില്ല. രണ്ടാം തവണയും പ്രാഥമിക പരീക്ഷയിൽ തോൽവി നേരിട്ടു. എന്നാൽ അതിനുശേഷം തന്റെ പോരായ്മകൾ പരിഹരിച്ച് 2018 ൽ, മൂന്നാമത്തെ ശ്രമത്തിൽ അഖിലേന്ത്യാ തലത്തിൽ 9ാം റാങ്ക് കരസ്ഥമാക്കി.
undefined
യുപിഎസ്‌സി തയ്യാറെടുപ്പിനിടെ കുറുക്കുവഴികൾ സ്വീകരിക്കുന്ന ഉദ്യോഗാർത്ഥികളോട് അങ്ങനെ ചെയ്യരുതെന്ന് ഗുഞ്ജൻ ദ്വിവേദി ഉപദേശിക്കുന്നു. കുറുക്കുവഴികൾ സ്വീകരിക്കുന്ന ആളുകൾ സമയം പാഴാക്കുകയാണെന്നും ഇവർ അഭിപ്രായപ്പെടുന്നു. യുപിഎസ്‌സിയിലെ ഒരു കുറുക്കുവഴിയിലൂടെയും നിങ്ങൾക്ക് വിജയം ലഭിക്കില്ല, ആത്മാർത്ഥമായ പരിശ്രമമാണ് ആവശ്യം. കഠിനാധ്വാനവും മികച്ച പഠനരീതികളും ശരിയായ ദിശയിലുള്ള പരിശ്രമവും സിവിൽ സർവീസിൽ വളരെ പ്രധാനമാണെന്ന് ഗുഞ്ജൻ പറയുന്നു.
ഗുഞ്ജൻ പറയുന്നതനുസരിച്ച്, യുപിഎസ്‌സിക്ക് തയ്യാറെടുക്കുമ്പോൾ, ആദ്യം എൻസിഇആർടി പുസ്തകങ്ങൾ ഉപയോഗിച്ച് അടിത്തറ ശക്തിപ്പെടുത്തണം. മറ്റ് ബുക്കുകളിൽ നിന്ന് പഠിക്കുന്ന സമയത്ത് ചെറിയ കുറിപ്പുകൾ ഉണ്ടാക്കണം. സിലബസ് പൂർത്തിയാക്കിക്കഴിഞ്ഞാൽ, പരമാവധി പുനരവലോകനം ചെയ്യുകയും മോക്ക് ടെസ്റ്റ് പേപ്പറുകളിലൂടെ തയ്യാറെടുപ്പ് വിശകലനം ചെയ്യുകയും വേണം. പരാജയങ്ങളിൽ നിരാശരാകുന്നതിനുപകരം ഉത്തരം എഴുതാൻ പരിശീലിക്കുക, പാഠങ്ങൾ പഠിക്കുക. ഗുഞ്ജൻ ദ്വിവേദി തന്റെ വിജയമന്ത്രങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നു.