Kerala Rain : തിരുവനന്തപുരത്ത് കനത്ത മഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

By Web Team  |  First Published Nov 28, 2021, 6:56 PM IST

ജില്ലയിൽ കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. 


തിരുവനന്തപുരം: കനത്ത മഴ (rain) തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ജില്ലാ കളക്ടർ നാളെ (നവംബർ-29) അവധി പ്രഖ്യാപിച്ചു. ജില്ലയിൽ നാളെയും കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അവധി. 

തിരുവനന്തപുരം നഗരത്തിലും മലയോര പ്രദേശങ്ങളിലും മഴ ശക്തമായി പെയ്യുകയാണ്. വെള്ളറടയിൽ ഉരുൾപൊട്ടലിന് സമാനമായ മലവെള്ളപാച്ചിലുണ്ടായി. ചുണ്ടിക്കൻ നെല്ലിശേരി കുരിശുമലയുടെ അടിഭാഗം എന്നിവിടങ്ങളിലാണ് മലവെള്ളം ഒലിച്ചിറങ്ങുന്നത്. അപകട സാധ്യത കണക്കിലെടുത്ത് 15 കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചു. നഗര പ്രദേശങ്ങളിൽ വൈകീട്ട് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. 

Latest Videos

undefined

സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ (Heavy rain) തുടരുമെന്നാണ് മുന്നറിയിപ്പ്. രാത്രിയോടെ മഴ ശക്തമാകാനാണ് സാധ്യത. തെക്കൻ- മധ്യ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. കണ്ണൂർ, കാസർകോട് ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്ന് രാത്രി മുതൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു. 

നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴി നാളെയോടെ അറബിക്കടലിലേക്ക് എത്തും. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദവും രൂപപ്പെടും. പിന്നീട് ഇത് ശക്തിപ്രാപിച്ച് ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിന്റെയും പ്രഭാവത്തിൽ കിഴക്കൻ കാറ്റ് സജീവമാകുന്നതിനാൽ മൂന്ന് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ കേരളത്തിൽ തുടരും.

'സ്ത്രീധന സമ്പ്രദായം ഇല്ലാതാകണം', മോഫിയയുടെ വീട് സന്ദർശിച്ച് ഗവർണർ, ആലുവ പൊലീസിന് വിമർശനം

 

 

click me!