പരീക്ഷച്ചൂടിൽ കുട്ടികൾ, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം; എസ്എസ്എൽസി നാളെ മുതൽ 

By Web Team  |  First Published Mar 30, 2022, 2:38 PM IST

ഓപ്ഷനൽ വിഷയങ്ങളായ സോഷ്യോളജി, ആന്ത്രപോളജി, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിലായിരുന്നു ആദ്യ ദിവസത്തെ പരീക്ഷ.


തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി  (Higher secondary examination), വിഎച്ച്എസ്ഇ പരീക്ഷകൾക്ക് തുടക്കം. കൊവി‍ഡ് കേസുകൾ കുറഞ്ഞതോടെ ആശങ്കകളിൽ നിന്ന് അകന്നാണ് ഈ വർഷത്തെ പരീക്ഷകൾ. എസ്എസ്എൽസി (SSLC) പരീക്ഷകൾ നാളെ തുടങ്ങും.

4,33,325 വിദ്യാർത്ഥികളാണ് കേരളത്തിനകത്തും പുറത്തുമായി പ്ലസ്ടു പരീക്ഷ എഴുതുന്നത്. ഓപ്ഷനൽ വിഷയങ്ങളായ സോഷ്യോളജി, ആന്ത്രപോളജി, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിലായിരുന്നു ആദ്യ ദിവസത്തെ പരീക്ഷ. കൊവിഡ് കേസുകൾ കുറഞ്ഞെങ്കിലും കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു പരീക്ഷ. വിദ്യാർത്ഥികളുടെയെല്ലാം താപനില പരിശോധിച്ച ശേഷം ഒൻപതേ മുക്കാലിന് ഹാളിലേക്ക് കയറ്റി. മാസ്കും സാനിറ്റൈസറും നിർബന്ധം. 10 മണി വരെയുള്ള 15 മിനിറ്റ് കൂൾ ഓഫ് ടൈമായിരുന്നു. തുടർന്ന് 12.30 വരെ ആദ്യ ദിവസത്തെ പരീക്ഷ.

Latest Videos

4,26,999 കുട്ടികളാണ് നാളെ തുടങ്ങുന്ന എസ്എസ്എൽഎസി പരീക്ഷകൾ എഴുതുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി 2,962 പരീക്ഷ കേന്ദ്രങ്ങളുണ്ട്. പത്താം ക്ലാസ് പരീക്ഷ കൂടി ആരംഭിക്കുന്നതോടെ അടുത്ത ഒരു മാസം സംസ്ഥാനം പരീക്ഷ ചൂടിലായിരിക്കും.

click me!