കോളേജ് മാനേജ്മെന്റും പരാതിക്കാരായ അധ്യാപകരും നൽകിയ ഹർജിയിലാണ് നടപടി.
തിരുവനന്തപുരം: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ മൂന്ന് അധ്യാപകരുടെ നിയമനാംഗീകാരം സംബന്ധിച്ച ശുപാർശയിൽ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സർവകലാശാലയ്ക്ക് കോടതി നിർദ്ദേശം നൽകി. കോളേജ് മാനേജ്മെന്റും പരാതിക്കാരായ അധ്യാപകരും നൽകിയ ഹർജിയിലാണ് നടപടി. 2019 കാലഘട്ടത്തിൽ നിയമനം നേടിയ എട്ട് അദ്ധ്യാപകരിൽ അഞ്ച് പേർക്ക് മാത്രം നിയമനാംഗീകാരം നൽകിയത് വിവേചനപരമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona