ആരോഗ്യ സർവകലാശാല പരീക്ഷകൾ 21 മുതൽ, വിദ്യാർത്ഥികൾക്ക് ആന്റിജൻ പരിശോധന നിർബന്ധം

By Web Team  |  First Published Jun 18, 2021, 2:24 PM IST

പരീക്ഷ നടത്തിപ്പ് സംബന്ധിച്ച മാർഗ നിർദേശം ഇറങ്ങി. അവസാന വർഷ എംബിബിഎസ്  അടക്കം ഉള്ള പരീക്ഷകളാണ് നടത്താൻ തീരുമാനിച്ചത്. 


തിരുവനന്തപുരം: ആരോഗ്യ സർവകലാശാല പരീക്ഷകൾ ഈ മാസം 21മുതൽ നടത്താൻ തീരുമാനം. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച മാർഗ നിർദേശം ഇറങ്ങി. അവസാന വർഷ എംബിബിഎസ്  അടക്കം ഉള്ള പരീക്ഷകളാണ് നടത്താൻ തീരുമാനിച്ചത്. വിദ്യാർത്ഥികൾക്ക് കൊവിഡ് ആന്റിജൻ പരിശോധന നിർബന്ധമാണ്. പോസിറ്റീവ് ആയവർക്ക് പ്രത്യകം മുറിയിൽ പരീക്ഷ എഴുതാം. ഇവരുടെ പ്രാക്ടിക്കൽ പരീക്ഷ പിന്നീട് നടത്തും. ഹോസ്റ്റലിൽ എത്തേണ്ടവർ നേരത്തെ ആന്റിജൻ പരിശോധന നടത്തണം. ജൂലൈ ഒന്നിന് ശേഷം കോളേജ് തുറക്കുന്നത് ആലോചിക്കും. കോളേജ് തുറന്നാലും തിയറി ക്ലാസ് ഓൺ ലൈൻ വഴി തന്നെ നടക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos

click me!