നഴ്സിംഗ്, ഐടിഐ വിദ്യാർത്ഥികൾക്ക് അവസാന വർഷ പരീക്ഷ നടത്താമെന്നും മറ്റ് സെമസ്റ്ററുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് എല്ലാവർക്കും പ്രമോഷൻ നൽകാമെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി വ്യക്തമാക്കി.
ഗുജറാത്ത്: സംസ്ഥാനത്തെ നഴ്സിംഗ്, ഐടിഐ വിദ്യാർത്ഥികൾക്ക് എല്ലാവർക്കും മാസ് പ്രമോഷൻ നൽകാനുള്ള തീരുമാനവുമായി ഗുജറാത്ത് സർക്കാർ. അവസാന വർഷ വിദ്യാർത്ഥികൾക്ക് ഒഴികെ മറ്റ് വിദ്യാർത്ഥികൾക്കാണ് ഈ ആനുകൂല്യം. നഴ്സിംഗ്, ഐടിഐ വിദ്യാർത്ഥികൾക്ക് അവസാന വർഷ പരീക്ഷ നടത്താമെന്നും മറ്റ് സെമസ്റ്ററുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് എല്ലാവർക്കും പ്രമോഷൻ നൽകാമെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി വ്യക്തമാക്കി.
വിജയ് രൂപാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും റദ്ദാക്കാനുള്ള തീരുമാനവും കൈക്കൊണ്ടിരുന്നു. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്ര സിംഗ്, ചീഫ് സെക്രട്ടറി അനിൽ മുകിം, ഊർജ്ജമന്ത്രി സൗരഭ് പട്ടേൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നും യോഗത്തിൽ അറിയിച്ചു.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona