കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്; ലീഗൽ കൗൺസിലർ വാക്ക് ഇൻ ഇന്റർവ്യൂ

By Web Team  |  First Published May 4, 2022, 10:03 AM IST

കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ ഇംഗ്ലീഷ്, നിയമം, മാനേജ്‌മെന്റ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു


കോഴിക്കോട്: കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ (Law College) ഇംഗ്ലീഷ്, നിയമം, മാനേജ്‌മെന്റ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററെ (Guest Lecturer Vacancy) നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യു.ജി.സി റെഗുലേഷൻ ആക്ട് അനുസരിച്ചാണ് നിയമനം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് എത്തണം. മേയ് 10ന് രാവിലെ 10.30 മുതൽ നിയമ വിഭാഗത്തിലേക്കും 21ന് മാനേജ്‌മെന്റിലും 25ന് ഇംഗ്ലീഷ് വിഭാഗത്തിലെയും അഭിമുഖം നടക്കും.

ലീഗൽ കൗൺസിലർ വാക്ക്  ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന ''സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്'' ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മേയ് ആറിന് രാവിലെ 10.30ന് ഇടുക്കി തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന,  കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇമെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

Latest Videos

click me!