സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്സ്, ഹോം സയൻസ്; സർക്കാർ വനിതാ കോളേജിൽ ഗസ്റ്റ് അധ്യാപക ഇൻറർവ്യൂ

By Web Team  |  First Published Jun 11, 2021, 9:25 AM IST

സർക്കാർ വനിതാ കോളേജിൽ സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്സ് (കമ്പ്യൂട്ടർ സയൻസ്), ഹോം സയൻസ് വിഭാഗങ്ങളിൽ 2021-22 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും.


തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്സ് (കമ്പ്യൂട്ടർ സയൻസ്), ഹോം സയൻസ് വിഭാഗങ്ങളിൽ 2021-22 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും. സംസ്‌കൃതത്തിന് ജൂൺ 17ന് രാവിലെ 11നും (ഓൺലൈൻ/ഓഫ്ലൈൻ), കമ്പ്യൂട്ടർ സയൻസിന് 18ന് രാവിലെ 11നും (ഓൺലൈൻ/ഓഫ്ലൈൻ), ഹോം സയൻസിന് ജൂൺ 18ന് ഉച്ചക്ക് രണ്ടിനും (ഓൺലൈൻ മാത്രം) അഭിമുഖം നടക്കും.

ഓഫ്‌ലൈൻ അഭിമുഖത്തിന് കോളേജ് വിദ്യാഭ്യാസ ഡെപൂൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫിസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം മേൽ പരാമർശിച്ചിരിക്കുന്ന സമയക്രമം അനുസരിച്ച് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

Latest Videos

undefined

ഓൺലൈൻ അഭിമുഖത്തിന് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫിസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ കോളേജ് വെബ്സൈറ്റിൽ  (http://www.gewtvm.ac.in/guest-lecturer-online-application) കൊടുത്തിട്ടുള്ള ഗസ്റ്റ് ലക്ചറർമാരുടെ അപേക്ഷ മുഖേന ജൂൺ 15  രാത്രി 12 മണിക്ക് മുൻപ് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിശദാംശങ്ങൾക്ക് കോളേജ് വെബ്സൈറ്റായ www.gcwtvm.ac.in സന്ദർശിക്കണം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!