സ്‌കോളർഷിപ്പോടെ വിദേശത്ത് പഠിക്കാൻ പോകാൻ വലിയ അവസരം, 60 ശതമാനം മാർക്കിൽ കുറയാതെ ബിരു​ദമുണ്ടോ, വിശദ വിവരങ്ങളിതാ

By Web TeamFirst Published Sep 14, 2024, 7:24 PM IST
Highlights

അപേക്ഷകരുടെ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ അധികമാകരുത്. ഇ-ഗ്രാന്റ്‌സ് 3.0 പോർട്ടൽ മുഖേനയുള്ള ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒ ബി സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിൽ  ഉന്നത വിദ്യാഭ്യാസം നേടാൻ സാമ്പത്തിക സഹായം നൽകുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.

വിദേശ സർവ്വകലാശാലകളിൽ മെഡിസിൻ, എഞ്ചിനീയറിങ്, പ്യുവർ സയൻസ്, അഗ്രികൾച്ചർ, മാനേജ്‌മെന്റ്, സോഷ്യൽ സയൻസ്, നിയമം എന്നിവയിൽ വിദേശത്ത് ബിരുദാനന്തര ബിരുദ കോഴ്സുകളും പിഎച്ച്ഡിയും ചെയ്യുന്നവർക്ക് ''ഓവർസീസ് സ്‌കോളർഷിപ്പ്'' പദ്ധതി പ്രകാരം അപേക്ഷിക്കാൻ അവസരം. ഇതിനായി www.egrantz.kerala.gov.in സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന അപേക്ഷിക്കാം.

Latest Videos

അപേക്ഷകരുടെ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ അധികമാകരുത്. ഇ-ഗ്രാന്റ്‌സ് 3.0 പോർട്ടൽ മുഖേനയുള്ള ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. 60 ശതമാനം മാർക്കിൽ കുറയാതെ അല്ലെങ്കിൽ സമാന ഗ്രേഡിൽ ബിരുദം നേടിയവരായിരിക്കണം. ബിരുദം നേടിയിട്ടുള്ള വിഷയത്തിലോ ആയതുമായി ബന്ധപ്പെട്ട വിഷയത്തിലോ ഉപരിപഠനം നടത്തുന്നവരെ മാത്രമാണ് സ്‌കോളർഷിപ്പിന് പരിഗണിക്കുന്നത്. പി എച്ച് ഡി കോഴ്‌സിന് അപേക്ഷിക്കുന്നവർക്ക്  ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. പ്രായപരിധി 01.08.2024ൽ 40 വയസ്സിൽ താഴെയായിരിക്കണം. അവസാന തീയതി - 20.09.2024.  

കുടുംബസമേതം തലേശരിയിൽ വാടകയ്ക്ക് താമസം, 24കാരിയുടെ കള്ളത്തരം പൊളിഞ്ഞു, കയ്യോടെ എക്സൈസ് പിടിച്ചത് കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!