അപേക്ഷകർക്ക് അവരുടെ ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് അഡ്മിറ്റ് കാർഡുകൾ ആപ്ലിക്കേഷൻ നമ്പർ, പാസ് വേർഡ് അല്ലെങ്കിൽ ജനനത്തീയതി എന്നിവ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം.
ദില്ലി: ഓഗസ്റ്റ് 10ന് നടക്കുന്ന ജിപ്മാറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. അഡ്മിറ്റ് കാർഡുകൾ nta.ac.in ലും jipmat.nta.ac.in ലും ലഭ്യമാണ്. അപേക്ഷകർക്ക് അവരുടെ ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് അഡ്മിറ്റ് കാർഡുകൾ ആപ്ലിക്കേഷൻ നമ്പർ, പാസ് വേർഡ് അല്ലെങ്കിൽ ജനനത്തീയതി എന്നിവ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം. ജിപ്മാറ്റ് പരീക്ഷ 2021 ആഗസ്റ്റ് 10 ന് നടക്കുക.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് അഡ്മിറ്റ് കാർഡ് നിർബന്ധമാണ്. മാനേജ്മെന്റ് സ്റ്റഡീസിൽ 5 വർഷത്തെ സംയോജിത പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയാണ് ജിപ്മാറ്റ് അല്ലെങ്കിൽ ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona