GATE 2022 Admit Card : ​ഗേറ്റ് 2022 അഡ്മിറ്റ് കാർഡ് ജനുവരി 7 മുതൽ; ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

By Web Team  |  First Published Jan 3, 2022, 1:19 PM IST

ജനുവരി 3 മുതൽ അഡ്മിറ്റ് കാർഡ് ലഭ്യമാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവെക്കുകയാണുണ്ടായത്. 


ദില്ലി: ​ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിം​ഗ് (​ഗേറ്റ്) (GATE 2022) പരീക്ഷയുടെ (Admit Card) അഡ്മിഷൻ കാർഡ് ജനുവരി 7 മുതൽ ഡൗൺലോഡ് ചെയ്യാം. ജനുവരി 3 മുതൽ അഡ്മിറ്റ് കാർഡ് ലഭ്യമാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവെക്കുകയാണുണ്ടായത്. ഔദ്യോ​ഗിക വെബ്സൈറ്റിൽ‌ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ​ഗേറ്റ് 2022 ഐഡി, ജനനതീയതി എന്നിവ ഉപയോ​ഗിച്ചാണ് ലോ​ഗിൻ ചെയ്യേണ്ടത്. അഡ്മിഷൻ കാർഡിനെ സംബന്ധിച്ച സ്ഥിരീകരണം വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. 

​ഗേറ്റ് 2022 പരീക്ഷയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ അറിയിപ്പുകളെക്കുറിച്ച്  ഉദ്യോ​ഗാർത്ഥികൾ  ബോധ്യമുള്ളവരായിരിക്കണം. ​ഗേറ്റ് 2022 പരീക്ഷയുമായി ബന്ധപ്പെട്ട ഔദ്യോ​ഗിക വെബ്സൈറ്റാണിത്. പരീക്ഷയെ സംബന്ധിച്ച സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും ഉദ്യോ​ഗാർത്ഥികൾ  https://gate.iitkgp.ac.in എന്ന വെബ്സൈററ് സന്ദർശിക്കേണ്ടതാണ്. സ്ഥിരീകരണ പ്രസ്താവനയിൽ പറയുന്നു. 

Latest Videos

ഔദ്യോ​ഗികെ വെബ്സൈറ്റായ https://gate.iitkgp.ac.in സന്ദർശിക്കുക. ഹോം പേജിൽ ​ഗേറ്റ് അഡ്മിറ്റ് കാർഡ് 2022 എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന ലോ​ഗിൻ‌ വിൻഡോയിൽ ഐഡി, ജനനതീയതി എന്നിവ ഉപയോ​ഗിച്ച് ലോ​ഗിൻ‌ ചെയ്യുക. അഡ്മിഷൻ കാർഡ് ഡൗൺലോഡ് ചെയ്യുക. ഫെബ്രുവരി 5 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. ഫെബ്രുവരി 13 ന് അവസാനിക്കും. ഖര​ഗ്പൂർ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ മേൽനോട്ടത്തിലാണ് ഈ വർഷം പരീക്ഷ നടക്കുന്നത്. 

click me!