ശമ്പളം 17000 മുതൽ 37500 വരെ; തിരുവനന്തപുരത്ത് സർക്കാർ സ്ഥാപനത്തിൽ ​ഗാർഡനർ ഒഴിവ്; സെപ്റ്റംബർ 13 അവസാന തീയതി

By Web Team  |  First Published Sep 8, 2024, 7:34 PM IST

രണ്ട് വർഷത്തെ പ്രവർത്തി പരിചയം, ശാരീരിക ക്ഷമത എന്നിവയാണ് യോഗ്യത.

gardner job vacancy in trivandrum application date september 13

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഗാർഡനർ തസ്തികയിൽ എൽ.സി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിൽ രണ്ട് താത്കാലിക ഒഴിവുകളുണ്ട്. രണ്ട് വർഷത്തെ പ്രവർത്തി പരിചയം, ശാരീരിക ക്ഷമത എന്നിവയാണ് യോഗ്യത. 2023 ജനുവരി 1ന് 18നും 41നും ഇടയിൽ പ്രായമുണ്ടായിരിക്കണം. ശമ്പളം 17,000- 37,500. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചുകളിൽ സെപ്റ്റംബർ 13ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

Latest Videos

 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image