സ്വകാര്യ സ്വാശ്രയ കോളേജുകളിലെ പി.ജി/ ബി.ടെക്/ ഡിപ്ലോമ വിദ്യാർത്ഥികൾക്കും ഇതേ വിഷയത്തിൽ പ്രോജക്ട് ചെയ്യുന്നതിനാവശ്യമായ ധനസഹായത്തിന് അപേക്ഷിക്കാം.
തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിലെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഗവേഷണ തല്പരരായ കേരളത്തിലെ സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളേജ്/ മെഡിക്കൽകോളേജ്, ആർട്‌സ് ആൻഡ് സയൻസ് കോളേജ്, പോളിടെക്‌നിക്ക് കോളേജ് എന്നീ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് ഭിന്നശേഷി വിഷയം അടങ്ങുന്ന ഗവേഷണത്തിന് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വകാര്യ സ്വാശ്രയ കോളേജുകളിലെ പി.ജി/ ബി.ടെക്/ ഡിപ്ലോമ വിദ്യാർത്ഥികൾക്കും ഇതേ വിഷയത്തിൽ പ്രോജക്ട് ചെയ്യുന്നതിനാവശ്യമായ ധനസഹായത്തിന് അപേക്ഷിക്കാം. മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ 16നകം ലഭിക്കണം. വിശദവിവരങ്ങളും അപേക്ഷാഫോമും www.ceds.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2345627, 8289827857.
ടൂറിസം മിഷനില്‍ ഒഴിവ്
undefined
ടൂറിസം വകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷനിൽ സ്റ്റൈപ്പന്റോടെ ജില്ലാ മിഷൻ കോർഡിനേറ്റർ ട്രെയിനികളെയും അക്കൗണ്ടന്റ് ട്രെയിനിയേയും നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനു 'https://www.keralatourism.org/responsible-tourism/district-mission-coordinator-trainee-and-accountant-trainee/108 എന്ന ലിങ്ക് സന്ദർശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 23 ന് വൈകിട്ട് അഞ്ചുമണി. കൂടുതൽ വിവരങ്ങൾക്ക്: 0471 2334749.
പി.എൻ.എക്സ്. 4849/2021.
കൺസർവേഷൻ ബയോളജിസ്റ്റ് ഒഴിവ്
പാലക്കാട് സൈലന്റ് വാലി വൈൽഡ്‌ലൈഫ് ഡിവിഷനിൽ കൺസർവേഷൻ ബയോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷ 15നകം വൈൽഡ് ലൈഫ് വാർഡൻ ആൻഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, എഫ്.ഡി.എ സൈലന്റ് വാലി, ആരണ്യകം, സൈലന്റ് വാലി വൈൽഡ്‌ലൈഫ് ഡിവിഷൻ, മണ്ണാർക്കാട്-678582 എന്ന വിലാസത്തിൽ നൽകണം. വിശദവിവരങ്ങൾക്ക്: 04924-222056.