Free smart phone : വിദ്യാർത്ഥികൾക്ക് സൗജന്യ സ്മാർട്ട്ഫോണും ടാബ്‍ലെറ്റും ഡിസംബർ രണ്ടാംവാരം മുതൽ ; യുപി സർക്കാർ

By Web Team  |  First Published Dec 1, 2021, 2:04 PM IST

ഡിസംബർ രണ്ടാം വാരം മുതൽ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകളും ടാബ്‍ലെറ്റുകളും വിതരണ ചെയ്യാൻ തുടങ്ങുമെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. 


ലക്നൗ: സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് (Students) സൗജന്യമായി സ്മാർട്ട് ഫോണും ടാബ്‍ലെറ്റുകളും (free smartphone and tablet നൽകുമെന്ന വാ​ഗ്ദാനം പാലിക്കാനൊരുങ്ങുകയാണ് ഉത്തർപ്രദേശ് സർക്കാർ‌. ഡിസംബർ രണ്ടാം വാരം മുതൽ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകളും ടാബ്‍ലെറ്റുകളും വിതരണം ചെയ്യാൻ തുടങ്ങുമെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പ്രഖ്യാപനം അനുസരിച്ച് ആ​ദ്യഘട്ടത്തിൽ 2.5 ലക്ഷം ടാബ്‍ലെറ്റുകളും 5 ലക്ഷം സ്മാർട്ട് ഫോണുകളുമാണ് വിതരണം ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് തടസ്സങ്ങളില്ലാതെ സു​ഗമമായി വി​ദ്യാഭ്യാസം നേടാൻ വേണ്ടിയാണ് ഇവ നൽകുന്നത്. 

ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണത്തിനായി ഒരു പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്.  സ്മാർട്ട് ഫോണുകളെയും ടാബ്‍ലെറ്റുകളെയും കുറിച്ചുള്ള വിശദവിവരങ്ങൾ വിദ്യാർത്ഥികൾക്ക് അവരുടെ മൊബൈൽ നമ്പർ വഴിയും ഇമെയിൽ വഴിയും നൽകും. ഔദ്യോ​ഗിക വിവരമനുസരിച്ച് സ്മാർട്ട് ഫോണുകളും ടാബ്‍ലെറ്റുകളും ലഭിക്കാൻ വിദ്യാർത്ഥികൾ ഒരിടത്തും അപേക്ഷ സമർപ്പിക്കേണ്ട ആവശ്യമില്ല. രജിസ്ട്രേഷൻ മുതൽ ഇവയുടെ ഡെലിവറി വരെയുള്ള പ്രക്രിയകൾ തീർത്തും സൗജന്യമാണ്. വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ കോളേജുകൾ സർവ്വകലാശാലക്ക് കൈമാറും. ഡാറ്റ ഫീഡിം​ഗ് നടത്തുന്നത് യൂണിവേഴ്സിറ്റിയാണ്. കഴിഞ്ഞ തിങ്കളാഴ്ച വരെ 27 ലക്ഷം വിദ്യാർത്ഥികളുടെ വിവരങ്ങളാണ് പോർട്ടലിലെത്തിയത്. 

Latest Videos

undefined

Job Fair : നിയുക്തി 2021 മെഗാ ജോബ് ഫെയർ ഡിസംബര്‍ 11 ന്; തൊഴില്‍ പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവർക്കും അവസരം

Fulbright Scholarship : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനിക്ക് ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പ്

NORKA Roots : ബഹ്റിനിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ്, ലാബ് ടെക്നീഷ്യൻ; നിയമനം നോർക്ക റൂട്ട്സ് വഴി

 

click me!