ബി.എ, ബി.ബി.എ, ബി.ബി.എം, ബി.കോം, ബി.എസ്.സി( കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഐ.ടി ഒഴികെ) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്ത് തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം പ്രമുഖ മള്‍ട്ടി നാഷണല്‍ കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി സംയോജിച്ച് പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള (online free job training) ഓണ്‍ലൈന്‍ സൗജന്യ തൊഴില്‍ പരിശീലന പരിപാടിയും (recruitment) തുടര്‍ന്ന് റിക്രൂട്ട്‌മെന്റും നടത്തുന്നു. ബി.എ, ബി.ബി.എ, ബി.ബി.എം, ബി.കോം, ബി.എസ്.സി( കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഐ.ടി ഒഴികെ) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
2020, 2021 കാലഘട്ടത്തില്‍ ബിരുദം നേടിയിട്ടുള്ളവരോ 2022 ല്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളോ ആയിരിക്കണം. എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം റഗുലറായി പഠിച്ചവരായിരിക്കണം. യോഗ്യരായ പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം മെയ് 31നകം അപേക്ഷിക്കണം. അപേക്ഷിക്കേണ്ട വിലാസം- 'The Sub-Regional Employment Officer, National Career Service Centre for SC/STs, Behind Music College, Thycaud, Thiruvananthapuram-695014. ഫോണ്‍: 0471 2332113, 8304009409.