നിർധന വിദ്യാർഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനം; എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ

By Web Team  |  First Published May 28, 2022, 9:08 AM IST

ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്‌കൂൾ ജൂൺ ആദ്യ വാരം ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 


തിരുവനന്തപുരം:  കേന്ദ്ര സർക്കാർ പദ്ധതിയായ ദേശീയനഗര ഉപജീവന പദ്ധതിയുടെ കീഴിൽ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്‌കൂൾ ജൂൺ ആദ്യ വാരം ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫീൽഡ് ടെക്‌നിഷ്യൻ ആൻഡ് അദർ ഹോം അപ്ലയൻസ് കോഴ്‌സിന് എസ്.എസ്.എൽ.സിയാണ് യോഗ്യത.

കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കാൻ സ്‌കൂളിൽ അധ്യാപകനെ ചുമതലപ്പെടുത്തും: മന്ത്രി വി. ശിവൻകുട്ടി

Latest Videos

undefined

പ്രായം 18നും 30നുമിടിയിൽ. മൂന്നു മാസമാണ് കോഴ്‌സ് കാലാവധി. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ, നെടുമങ്ങാട്, നെയ്യാറ്റിൻകര, കഴക്കൂട്ടം, ആറ്റിങ്ങൽ എന്നീ മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിര താമസക്കാരും ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരോ അല്ലെങ്കിൽ ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബവരുമാനം ഉള്ളവരോ ആയിരിക്കണം. താൽപര്യമുള്ള അപേക്ഷകർ 0471-2307733, 8547005050 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

മാൻഹോൾ വൃത്തിയാക്കാൻ റോബോട്ട്; കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ജെന്‍റോബോട്ടിക്സിന് 20 കോടിയുടെ നിക്ഷേപം

എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലായിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരു വർഷമാണ്. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്‌മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തും.

റഷ്യയിൽ മെഡിസിൻ ബിരുദം പൂർത്തിയാക്കി വിജയലക്ഷ്മി; ഇന്ത്യയിലെ യോഗ്യതപരീക്ഷക്കൊരുങ്ങി മീൻവെട്ട് തൊഴിലാളിയുടെ മകൾ

അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആർ.സി ഓഫീസിലും അംഗീകൃത പഠനകേന്ദ്രങ്ങളിലും ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ.പി.ഒ, തിരുവനന്തപുരം-695033 ഫോൺ: 0471-2325101, മൊബൈൽ: +91 8281114464 ഇ-മെയിൽ: keralasrc@gmail.com, srccommunitycollege@gmail.com. അംഗീകൃത പഠനകേന്ദ്രം: തിരുവനന്തപുരം-9846033001.

click me!