IIIC Courses : ഐഐഐസിയില്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യപഠനം; അപേക്ഷ മെയ് 16 ന് മുമ്പ്

By Web Team  |  First Published May 12, 2022, 2:07 PM IST

മൂന്നുമാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ -ഹൗസ്‌കീപ്പിംഗില്‍ എട്ടാംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
 


തിരുവനനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ജില്ലയില്‍ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെയുള്ള പരിശീലന പദ്ധതികള്‍ക്ക് (training programme) തുടക്കമാകുന്നു. ആറുമാസം കാലാവധിയുള്ള അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജിഐഎസ്/ജിപിഎസ് പരിശീലന പരിപാടിയില്‍ ബിടെക്, സിവില്‍, ഡിപ്ലോമ, സിവില്‍, ബിഎസ്.സി ബിരുദദാരികള്‍, ജ്യോഗ്രഫി, ജിയോളജി, ബിരുദദാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. മൂന്നുമാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ -ഹൗസ്‌കീപ്പിംഗില്‍ എട്ടാംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

വനിതകൾക്കു സംരംഭകത്വ വികസന പരിശീലനവുമായി വനിതാ വികസന കോർപ്പറേഷൻ

Latest Videos

undefined

സ്ത്രീശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായുള്ള ഈ സര്‍ക്കാര്‍ പരിശീലന പരിപാടിയില്‍ മേല്‍പറഞ്ഞ യോഗ്യതയുള്ള പെണ്‍കുട്ടികള്‍ മാത്രമാണ് അപേക്ഷിക്കേണ്ടത്. കുടുംബത്തിന്റെ മൊത്തവാര്‍ഷികവരുമാനം അഞ്ചുലക്ഷത്തില്‍ താഴെയുള്ളവര്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ /പട്ടികജാതി /പട്ടികവര്‍ഗ/ഒബിസി വിഭാഗത്തില്‍പെടുന്നവര്‍,കോവിഡ് മഹാമാരി നിമിത്തം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവര്‍ (ജോലി നഷ്ടപ്പെട്ടതിന്റെ തെളിവ് ഹാജരാക്കണം), ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക, ദിവ്യാങ്കരുടെ അമ്മമാര്‍, വിധവ, ഒരു പെണ്‍കുട്ടി മാത്രമുള്ള അമ്മമാര്‍ എന്നീ വിഭാഗത്തില്‍പെടുന്നവര്‍ക്കാണ് ഫീസ് ആനുകൂല്യം ലഭിക്കുക.  തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥിനികള്‍ക്ക് ആറുമാസത്തേക്കുള്ള താമസം, പഠനം, ഭക്ഷണ സൗകര്യങ്ങളും ഐഐഐസി ഒരുക്കും.

UPSC CSE : സിവിൽ സർവ്വീസ് പ്രിലിമിനറി 2022 അ‍ഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു; ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

മൊത്തം ഫീസിന്റെ 10 ശതമാനം തുക മാത്രമായിരിക്കും ഓരോ വിദ്യാര്‍ത്ഥിനിയും അടക്കേണ്ടി വരിക. 20 സീറ്റിലേക്കാണ് പ്രവേശനം. ഏതൊരു മേഖലയിലും അത്യന്താപേക്ഷിതമായ അത്യാധുനിക സാങ്കേതിക വിദ്യയായ ജിഐഎസ് പഠനത്തിലൂടെ നൂറുശതമാനം തൊഴില്‍ സാധ്യതയാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പമുള്ള ജനറല്‍ വിഭാഗത്തിലെ സീറ്റുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ അപേക്ഷിക്കാം. ജനറല്‍ വിഭാഗത്തിലെ അപേക്ഷകര്‍ മുഴുവന്‍ ഫീസും അടച്ചു പഠിക്കണം. കോഴ്സിന്റെ വിശദ വിവരങ്ങള്‍ക്ക് 8078980000 ല്‍ ബന്ധപ്പെടുക.  അപേഷിക്കുവാനുളള അവസാന തീയതി മെയ് 16. വെബ്സൈറ്റ് : www.iiic.ac.in

click me!