ഗവേഷണത്തിനിടെ ഒരു തവണ മാത്രമായിരിക്കും ഈ അവധി ലഭിക്കുക. എംഫിൽ, പിഎച്ച്‌ഡി വിദ്യാർത്ഥികൾക്ക് അവധി ലഭിക്കും
ദില്ലി: ഗവേഷക വിദ്യാർത്ഥികളായ വനിതകൾക്ക് ഇനി മുതൽ എട്ട് മാസത്തോളം പ്രസവാവധി നൽകാൻ തീരുമാനം. നിർണായക തീരുമാനമാണ് ഇന്ന് യുജിസിയുടെ ഭാഗത്ത് നിന്നുണ്ടായത്. കുട്ടികളെ പരിചരിക്കുന്നതിനും പ്രസവത്തിനുമായി 240 ദിവസം വരെ ഒറ്റ തവണ അവധി നൽകാനാണ് തീരുമാനം. ഗവേഷണത്തിനിടെ ഒരു തവണ മാത്രമായിരിക്കും ഈ അവധി ലഭിക്കുകയെന്നാണ് വിവരം. എംഫിൽ, പിഎച്ച്‌ഡി വിദ്യാർത്ഥികൾക്ക് അവധി ലഭിക്കും. ഇതിനായുള്ള ചട്ടം രൂപീകരിക്കാൻ സർവകലാശാലകൾക്ക് യുജിസി നിർദ്ദേശം നൽകി.