നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ് ബ്രാഞ്ചുകളിൽ അവശേഷിക്കുന്നതും ഉണ്ടാകാൻ ഇടയുള്ളതുമായ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ (government polytechnic college) കമ്പ്യൂട്ടർ എൻജിനിയറിങ്, (Computer engineering) ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് (Electronics Engineering), കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ് (Computer Hardware Engineering) ബ്രാഞ്ചുകളിൽ അവശേഷിക്കുന്നതും ഉണ്ടാകാൻ ഇടയുള്ളതുമായ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ ഒരു ഒഴിവാണുള്ളത്. പുതുതായി അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നവംബർ 24, 25, 26 ദിവസങ്ങളിലൊന്നിൽ രാവിലെ 10 മണിക്ക് മുൻപ് നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ രക്ഷിതാവിനൊപ്പം എത്തണം. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പങ്കെടുക്കാം. ഓരോ ദിവസത്തെയും ഒഴിവുകൾ അന്നേ ദിവസം സ്ഥാപന തലത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നു തന്നെ നികത്തും. പുതുതായി അപേക്ഷ സമർപ്പിക്കുന്ന എസ്.സി/എസ്.ടി വിഭാഗത്തിൽപെടുന്നവർ 75 രൂപയും മറ്റുള്ളവർ 150 രൂപയും അപേക്ഷാ ഫീസായി ഓൺലൈനായി അടയ്ക്കണം.
അഡ്മിഷൻ സമയത്ത് അപേക്ഷകർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസൽ ഹാജരാക്കണം. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ ഫീസ് ആനുകൂല്യം ഉള്ളവർ ഏകദേശം 3,500 രൂപയും മറ്റുള്ളവർ ഏകദേശം 6,500 രൂപയും അടയ്ക്കണം. പി.ടി.എ ഫീസ് ഒഴികെയുള്ള എല്ലാ ഫീസും ഡെബിറ്റ്/ ക്രഡിറ്റ് കാർഡ് വഴി അടയ്ക്കാം. നിലവിൽ ഏതെങ്കിലും പോളിടെക്‌നിക് കോളേജിൽ അഡ്മിഷൻ നേടിയിട്ടുള്ളവർ അഡ്മിഷൻ സ്ലിപ്പും ഫീസ് രസീതും ഹാജരാക്കണം. ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ സ്‌പോട്ട് അഡ്മിഷന് ഹാജരാകുന്നവർ പ്രോക്‌സി ഫോം ഹാജരാക്കണം. ഒഴിവുകൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org, ഫോൺ: 7510570372.
undefined
വെച്ചൂച്ചിറ പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ കോഴ്സുകളില്‍ അഡ്മിഷന്‍ 24 മുതല്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുളള സീറ്റുകളില്‍ അഡ്മിഷന്‍ നടത്തുന്നതിനായി നവംബര്‍ 24, 25, 26 തീയതികളില്‍ കോളേജില്‍ നേരിട്ട് പുതിയ അപേക്ഷകള്‍ സ്വീകരിക്കും. ഇതുവരെ പോളിടെക്നിക് അഡ്മിഷനായി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം. പുതിയ അപേക്ഷകര്‍ക്കൊപ്പം നിലവില്‍ റാങ്ക് ലിസ്റ്റിലുള്ള അപേക്ഷകര്‍ക്കും ഈ അഡ്മിഷനില്‍ പങ്കെടുക്കാം. അഡ്മിഷന്‍ നേടാന്‍ താല്പര്യമുളളവര്‍ നവംബര്‍ 24, 25, 26 തീയതികളില്‍ രാവിലെ 10.30 ന് മുന്‍പായി എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ സ്ഥാപനത്തില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കാം.
അതാത് ദിവസം ഹാജരാകുന്ന അപേക്ഷകരുടെ റാങ്കിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പ്രവേശനം. അപേക്ഷാ ഫീസ് 150 രൂപ (എസ്.സി / എസ്.ടി 75 രൂപ). അഡ്മിഷന്‍ സമയത്ത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍/അഡ്മിഷന്‍ സ്ലിപ്, അടയ്ക്കേണ്ട ഫീസ്, ആധാര്‍ കാര്‍ഡ് എന്നിവ കരുതണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പ്രവേശനത്തില്‍ പങ്കെടുക്കേണ്ടത്. നിലവിലുളള ഒഴിവുകളുടെ വിശദാംശങ്ങള്‍ www.polyadmission.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9495543056, 9446078281, 9074126673.