സിവിൽ സർവീസ്: ന്യൂനപക്ഷ ഉദ്യോഗാർത്ഥികൾക്ക് ഫീസ് റീ ഇംബേഴ്‌സ്‌മെന്റ്; വിശദവിവരങ്ങൾ ഇവയാണ്...

By Web Team  |  First Published Sep 10, 2021, 10:13 AM IST

അപേക്ഷകർ കേരള സിവിൽ സർവീസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച്ച്-പൊന്നാനി, വിവിധ യൂണിവേഴ്‌സിറ്റികൾ നടത്തുന്ന പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ  സിവിൽ സർവീസ് പരിശീലനം നടത്തുന്നവരും നോൺ ക്രീമിലിയർ പരിധിയിൽ ഉൾപ്പെടുന്നവരുമായിരിക്കണം. 


തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന മത വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കോഴ്‌സ് ഫീസും, ഹോസ്റ്റൽ ഫീസും ജനസംഖ്യാനുപാതികമായി റീ ഇംബേഴ്‌സ് ചെയ്യും. പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കോഴ്‌സ് ഫീസായി പരമാവധി 20,000 രൂപയും ഹോസ്റ്റൽ ഫീസായി പരമാവധി 10,000 രൂപയുമാണ് നൽകുന്നത്. അപേക്ഷകർ കേരള സിവിൽ സർവീസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച്ച്-പൊന്നാനി, വിവിധ യൂണിവേഴ്‌സിറ്റികൾ നടത്തുന്ന പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ  സിവിൽ സർവീസ് പരിശീലനം നടത്തുന്നവരും നോൺ ക്രീമിലിയർ പരിധിയിൽ ഉൾപ്പെടുന്നവരുമായിരിക്കണം.  

വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനം നേരിട്ടു നടത്തുന്ന ഹോസ്റ്റലുകളിലും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുളള സ്വകാര്യ ഹോസ്റ്റലുകളിൽ നിന്ന് പഠിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിന് അപേക്ഷിക്കാം. ഫീസ് അടച്ചതിന്റെ അസൽ രസീതിൽ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി ഒപ്പ് രേഖപ്പെടുത്തണം. അപേക്ഷകരുടെ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയരുത്. ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് മുൻഗണന നൽകും.  അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. http://minoritywelfare.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക:് 0471 2300524.

Latest Videos

undefined

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 
 

click me!