ഫിഷറീസ് വകുപ്പിൽ തീരമൈത്രി പദ്ധതിയുടെ കീഴിൽ ഫെസിലിറ്റേറ്റർമാർ; അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 19

By Web Team  |  First Published Jul 12, 2021, 9:20 AM IST

തീരനൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കിയ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.  അത്തരത്തിലുളള അപേക്ഷകള്‍ ലഭ്യമല്ലെങ്കില്‍ മാത്രം മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദം യോഗ്യതയുളള വനിതകളെ പരിഗണിക്കും. 



തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെസിലിറ്റേറ്റര്‍മാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  തീരനൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കിയ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.  അത്തരത്തിലുളള അപേക്ഷകള്‍ ലഭ്യമല്ലെങ്കില്‍ മാത്രം മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദം യോഗ്യതയുളള വനിതകളെ പരിഗണിക്കും.  പ്രായപരിധി 35 വയസ്.  അപേക്ഷ ഫോറം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസില്‍ നിന്നും ജില്ലയിലെ മത്സ്യഭവന്‍ ഓഫിസുകളില്‍ നിന്നും സാഫ് വെബ്‌സൈറ്റ് (www.safkerala.org) വഴിയും ലഭിക്കും.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 19.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9847907161, 8138073864, 7560916058.  

 

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!