ഉന്നത പഠനത്തിനുളള അർഹതയോടെ എസ്.എസ്.എൽ.സി. തത്തുല്യ യോഗ്യത/ പ്രോഗ്രാം ജയിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല.
തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അരുവിക്കര സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി (എഫ് ഡി ജിടി) പ്രോഗ്രാമിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഉന്നത പഠനത്തിനുളള അർഹതയോടെ എസ്.എസ്.എൽ.സി. തത്തുല്യ യോഗ്യത/ പ്രോഗ്രാം ജയിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. കോഴ്സിൽ പ്രധാനമായും വസ്ത്ര നിർമ്മാണം, അലങ്കാരം, രൂപകല്പന, വിപണനം എന്നീ മേഖലകളിൽ ശാസ്ത്രീയമായ പരിശീലനം നൽകും.
പരമ്പരാഗത വസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിംഗിലും പ്രാവീണ്യംലഭിക്കും. ഏറ്റവും നവീന രീതികൾ കേന്ദ്രീകരിച്ചുളള ഗാർമെന്റ് ഡിസൈനിങ്, മാനുഫാക്ചറിങ്, ഫാഷൻ ഡിസൈനിങ്, മാർക്കറ്റിങ് എന്നിവ കോഴ്‌സിന്റെ ഭാഗമാണ്. സ്വയംതൊഴിൽ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും വിവിധ ഗാർമെന്റസ് കമ്പനികളിൽ ജോലി ലഭിക്കുന്നതിനും അനുയോജ്യമായതും പി എസ്‌സി അംഗീകാരം കൂടിയുളള കോഴ്‌സ് ആണിത്. മാർക്കറ്റ് അനാലിസിസ്, സോഫ്റ്റ് സ്‌കിൽസ് ട്രെയിനിങ്, ആറ് ആഴ്ച നീണ്ടു നിൽക്കുന്ന പ്രായോഗിക പരിശീലനമായ ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, വ്യക്തിത്വമികവും വിദേശ രാജ്യങ്ങളിൽ ജോലി ലഭിക്കാനുളള സാധ്യത പരിഗണിച്ച് ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നൽകും.
undefined
പഠിച്ചതിലെല്ലാം ഒന്നാമത്, ആനക്കാട്ടുമഠത്തിലെ ഈ സഹോദരങ്ങളെല്ലാം റാങ്കുകാര്‍
www.polyadmission.org/gifd എന്ന അഡ്മിഷൻ പോർട്ടലിലൂടെ ഓൺലൈനായി ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസ് ആയി 100 രൂപ അടയ്ക്കണം (എസ്‌സി / എസ്റ്റി വിഭാഗത്തിൽപ്പെട്ടവർക്ക് 50 രൂപ). ഒറ്റത്തവണ രജിസ്‌ട്രേഷൻ/ ഓൺലൈൻ അപേക്ഷ സമർപ്പണം/ പ്രവേശനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മറ്റു വിശദവിവരങ്ങൾക്കും നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവർത്തിക്കുന്ന എഫ് ഡി ജി ടി ഹെൽപ്പ് ഡെസ്‌കിൽ ബന്ധപ്പെടുക. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 7. കൂടുതൽ വിവരങ്ങൾക്ക്: 9605168843, 9497690941, 8606748211, 04722812686.
സ്‌പോർട്‌സ് ക്വാട്ട പ്രവേശനം
തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളജിൽ കേരള സ്‌പോർട്‌സ് കൗൺസിൽ 2022 റാങ്ക് ലിസ്റ്റ് പ്രകാരമുള്ള പി.ജി കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ സെപ്റ്റംബർ 27ന് രാവിലെ 10ന് കോളജ് കാര്യാലയത്തിൽ നടക്കുന്നതാണ്. വിദ്യാർഥികൾ അഡ്മിഷന് ആവശ്യമായ രേഖകളുടെ അസൽ ഫോട്ടോസ്റ്റാറ്റ് കോപ്പിയും സഹിതം കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്