പത്താം ക്ലാസ് പാസ്സായവർക്ക് ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി

By Web Team  |  First Published Sep 23, 2022, 10:39 AM IST

എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിനർഹത നേടിയിട്ടുള്ളവർക്ക് പ്രവേശനത്തിനപേക്ഷിക്കാം. 


തിരുവനന്തപുരം:  സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള SBTE കേരളയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതുമായ സംസ്ഥാനത്തെ ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിലും സ്വകാര്യ എഫ് ഡി ജി ടി സ്ഥാപനങ്ങളിലും നടത്തുന്ന രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി പ്രോഗ്രാമിലേക്ക് ഈ അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാനടിസ്ഥാനത്തിലുള്ള പ്രവേശന നടപടികൾ തുടങ്ങി.

എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിനർഹത നേടിയിട്ടുള്ളവർക്ക് പ്രവേശനത്തിനപേക്ഷിക്കാം. എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷയുടെ വിഷയങ്ങൾക്ക് ലഭിച്ച ഗ്രേഡ് പോയിന്റ് ആസ്പദമാക്കിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. പൊതു വിഭാഗങ്ങൾക്ക് 100 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 50 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org/gifd എന്ന വെബ്ബ്സൈറ്റ് മുഖേന One-Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും അതിനു ശേഷം വിവിധ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേയ്ക്ക് ഓപ്ഷൻ സമർപ്പിക്കുവാൻ കഴിയും.

Latest Videos

undefined

വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസും കോഴ്സ് നടത്തപ്പെടുന്ന ഗവണ്മെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വിവരങ്ങളും അനുബന്ധങ്ങളും സെപ്റ്റംബർ 22 മുതൽ www.polyadmission.org/gifd എന്ന അഡ്മിഷൻ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. One-Time Registration / ഓൺലൈൻ അപേക്ഷ സമർപ്പണം / ജി ഐ എഫ് ഡി പ്രവേശനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് എല്ലാ സ്ഥാപനങ്ങളിലെയും ഹെൽപ്പ്ഡസ്‌കുകളിൽ ലഭ്യമാക്കിയിട്ടുള്ള ജീവനക്കാരുടെ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാം. നമ്പറുകൾ അഡ്മിഷൻ പോർട്ടലിലെ 'CONTACT US' എന്ന ലിങ്കിൽ ലഭിക്കും.

എസ് ടി വിഭാ​ഗത്തിൽ 158-ാം റാങ്കോടെ ഐസറിൽ പ്രവേശനം നേടി അൽ​ഗ; സ്വർണ്ണപതക്കം നൽകി അനുമോദിച്ച് മന്ത്രി

ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ്
തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കൈമനം ഗവ. വനിതാ പോളിടെക്നിക്ക് കോളേജിൽ നടത്തി വരുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്സിലേക്ക് 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിന് എസ്.എസ്.എൽ.സി/ കെ.ജി.ടി.ഇ പാസായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2022 ജൂലൈ 31ന് 40 വയസ് കവിയരുത്. അപേക്ഷകൾ സെപ്റ്റംബർ 30 വരെ സ്വീകരിക്കും. അപേക്ഷാ ഫാറത്തിനും വിശദ വിവരങ്ങൾക്കും തിരുവനന്തപുരം കൈമനം ഗവ. വനിതാ പോളിടെക്നിക്ക് കോളേജിലെ അപ്പാരൽ & ഫാഷൻ ഡിസൈനിംഗ് സെക്ഷനുമായോ 9400333230 എന്ന നമ്പറിലോ ബന്ധപ്പെടണം.

click me!